Indian Super League

കളികാണാനെത്തിയത് 350 പേർ; ഐഎസ്എല്ലിലെ ഏറ്റവും കുറഞ്ഞ അറ്റൻഡൻസ്

നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഐഎസ്എൽ സീസണിലെ ഏറ്റവും കുറഞ്ഞ അറ്റൻഡൻസാണിത്. ചിലപ്പോൾ ഐഎസ്എൽ ചരിത്രത്തിലേതും.

ഐഎസ്എൽ ഏറ്റവും കുറഞ്ഞ അറ്റൻഡൻസ് രേഖപ്പെടുത്തി മാർച്ച് 6ന് നടന്ന ഹൈദരാബാദ്- പഞ്ചാബ് പോരാട്ടം. ഹൈദരാബാദിന്റെ തട്ടകത്തിൽ നടന്ന മത്സരം കാണാൻ ആകെ എത്തിയത് 350 ആരാധകരാണ്.

നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഐഎസ്എൽ സീസണിലെ ഏറ്റവും കുറഞ്ഞ അറ്റൻഡൻസാണിത്. ചിലപ്പോൾ ഐഎസ്എൽ ചരിത്രത്തിലേതും.

നിലവിൽ ഐഎസ്എൽ പ്ലേ ഓഫിൽ നിന്ന് പൂർണ്ണമായും പുറത്തായ രണ്ട് ടീമുകളാണ് ഹൈദരാബാദും പഞ്ചാബും. കൂടാതെ ഇരുവരും അത്ര മികച്ച പ്രകടനമല്ല ഇപ്പോൾ നടത്തുന്നതും.

ടീമുകളുടെ മോശം പ്രകടനവും, പ്ലേ ഓഫിൽ നിന്ന് പുറത്തായതും വർക്കിംഗ് ഡേ ആയതും മത്സരത്തിൽ ആളുകൾ കുറയാൻ കാരണമായി.

അതേസമയം, പ്ലേ ഓഫ് റേസിൽ നിന്ന് പുറത്തായ പല ടീമുകളുടെയും അവസ്ഥ ഏതാണ്ട് ഇതുതന്നെയാണ്. കേരള ബ്ലാസ്റ്റേഴ്സിൽ അടക്കം വലിയ രീതിയിൽ ആരാധകർ കുറഞ്ഞിട്ടുണ്ട്.