തിങ്കളാഴ്ച നടക്കുന്ന ഹോം മത്സരത്തിൽ പ്രതിഷേധം കൂടുതൽ ശക്തിപ്പെടുത്താനാണ്മഞ്ഞപ്പടയുടെ തീരുമാനം.. അന്നേദിവസം സ്റ്റേഡിയത്തിന് പുറത്ത് സ്റ്റേഡിയം റൗണ്ട് റോഡിൽ ഒരു റാലി സംഘടിപ്പിക്കുവാനാണ് തീരുമാനം, മഞ്ഞപ്പട സ്റ്റാൻഡിലേക്കുള്ള ഗേറ്റ് നമ്പർ പതിനാറിന്റെ അവിടെവെച്ച് ആരംഭിച്ചു, ക്ലബ് ഓഫീസ് . വി ഐ പി എൻട്രൻസ് എന്നിവിടങ്ങളിൽ പ്രതിഷേധം അറിയിച്ച ശേഷം സ്റ്റേഡിയത്തിന് ചുറ്റി, റാലി തിരിച്ച് ഈസ്റ്റ് ഗാലറി ഗേറ്റിനു മുന്നിൽ അവസാനിക്കുന്ന രീതിയിൽ ആണ് ഉദ്ദേശിക്കുന്നത് , ഈസ്റ്റ് ഗാലറി ഗേറ്റ് 16 നു മുന്നിൽ എല്ലാവരും 5:30pm നു എത്തേണ്ടതാണ് . ആരാധകർ കൈയിലുള്ള സ്കാർഫ് ,ഫ്ലാഗ് എന്നിവ എടുക്കേണ്ടതാണ്, മറ്റു പ്ലക്കാർഡുകളും കാര്യങ്ങളും നമുക്ക് ഉപയോഗിക്കാവുന്നതാണ്, മാനേജ്മെന്റിന് എതിരായ ചാന്റ്സുകൾ ചെയ്ത് കൊണ്ട് , ഒരു ബാനർ പിടിച്ചു കൊണ്ടായിരിക്കും മഞ്ഞപ്പട റാലിയിൽ അണിനിരക്കുക, കൂടാതെ ബ്ലാക്ക് മാസ്ക് ഉം ഉപയോഗിക്കാൻ മഞ്ഞപ്പട ഉദ്ദേശിക്കുന്നുണ്ട്.
2. അടുത്തതായി സ്റ്റേഡിയത്തിനകത്ത് സ്റ്റാൻഡിൽ മാനേജ്മെന്റിന് എതിരായ Chanting ചെയ്യുന്നതാണ്, ആയതിനാൽ സ്റ്റേഡിയത്തിന് പുറത്തുള്ള കാര്യങ്ങൾ കഴിഞ്ഞതിനു ശേഷം ആരാധകർ പെട്ടെന്നുതന്നെ സാധാരണ മാച്ച്ഡേ ചെയ്യുന്ന പോലെ തന്നെ പെട്ടെന്ന് സ്റ്റാൻഡിൽ കയറി മഞ്ഞപട പോഡിയത്തിന്റെ ഭാഗത്തായി ഒത്തുകൂടേണ്ടതാണ്, മഞ്ഞപ്പട ചാന്റ് ടീമിൻറെ സഹായത്തോടെ മാനേജ്മെന്റിനെതിരായ chant കൾ ഉടനെ തന്നെ തയ്യാറാക്കി അയക്കുന്നതാണ്.