കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒഡിഷയെ നേരിടാൻ ഒരുങ്ങുകയാണ്. മത്സരം ഇന്ത്യൻ സമയം രാത്രി 7.30 ക്ക് ആരംഭിക്കും. ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. എന്നാൽ ഈ മത്സരത്തേക്കാൾ ശ്രദ്ധ ആകർഷിക്കാൻ പോകുന്നത് മറ്റൊരു കാര്യമാണ്.

മഞ്ഞപടയും മാനേജ്മെന്റും തമ്മിലുള്ള പോര് മുറുകയാണ്.തങ്ങളുടെ ആവശ്യങ്ങൾ നടപ്പിലാക്കുന്നത് വരെ ശക്തമായ പ്രതിഷേധിക്കാൻ തന്നെയാണ് മഞ്ഞപടയുടെ തീരുമാനം.ഇന്ന് വൈകിട്ട് 5.30 ക്ക് മഞ്ഞപട ആരാധകർ എല്ലാം സ്റ്റേഡിയത്തിന് മുമ്പിൽ ഒത്തുകൂടും. എന്നിട്ട് സ്റ്റേഡിയം ചുറ്റി ഒരു റാലി നടത്തും.

സ്റ്റേഡിയത്തിന്റെ അകത്തും പ്രതിഷേധങ്ങൾ ഉണ്ടാവും. മാനേജ്മെന്റിനെതിരെ പ്ലക്കാർഡുകൾ ഉയർത്തും. കൂടാതെ മാനേജ്മെന്റിനെതിരെ ഇന്ന് ചാന്റുകളും സ്റ്റേഡിയത്തിൽ ഉണ്ടാവും.