ഇന്ത്യയിലെ തന്നെ ഏറ്റവുമധികം സ്‌ക്വാഡ് ഡെപ്തും കിടിലൻ താരങ്ങളുമുള്ള ക്ലബ്ബാണ് മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ്. ഓരോ സീസൺ കഴിയുമ്പോഴും വമ്പൻ താരങ്ങളെയാണ് മോഹൻ ബഗാൻ കൂടാരത്തിലെത്തിക്കുന്നത്.
എന്നാൽ ക്ലബ് നടത്തുന്ന ഒരു സൈനിങ്ങുകളും പരിശീലകന്റെ അഭ്യർത്ഥന പ്രകാരമല്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് മോഹൻ ബഗാൻ പരിശീലകൻ ജോസേ മോളിന.
മാനേജ്‍മെന്റ് തങ്ങളുടെ ഇഷ്ട പ്രകാരമാണ് താരങ്ങളെ സ്വന്തമാക്കുന്നതെന്നാണ് ജോസേ മോളിന പറഞ്ഞത്. സുപ്പർ കപ്പിൽ നിന്നും മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ് പുറത്തായത്തോടെയാണ് പരിശീലകൻ ഈ കാര്യങ്ങൾ വ്യക്തമാക്കിയത്. 29 സ്‌ക്വാഡ് സൈസുള്ള ടീമിന്റെ നിലവിലെ മാർക്കറ്റ് വാല്യൂ വരുന്നത് 58 കോടിയാണ്.
