FootballKBFC

കേരള ബ്ലാസ്റ്റേഴ്‌സ് താത്കാലികമായി അടച്ചു പൂട്ടുന്നോ?? നിർണായക്കരമായ അപ്ഡേറ്റ് പുറത്ത് 

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ നടക്കുമോ എന്ന സംശയത്തിലാണ് എല്ലാ ഇന്ത്യൻ ഫുട്ബോൾ ആരാധകരും. AIFF പ്രസിഡന്റ്‌ കല്യാൺ ചൗബേ ഐഎസ്എൽ നടക്കുമെന്ന് അപ്ഡേറ്റ് നൽകിയിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ഒന്നും പുറത്ത് വന്നിരുന്നില്ല.

ഇപ്പോളിത ഖേൽ നൗ ചീഫായ ആശിഷ് നെഗി നിർണായക്കരമായ അപ്ഡേറ്റ് പുറത്ത് വിട്ടിരിക്കുകയാണ്. ആശിഷ് നെഗിയുടെ അപ്ഡേറ്റ് പ്രകാരം ഐഎസ്എലിലെ രണ്ടോള്ളം ക്ലബ്ബുകൾ താത്കാലികമായ പ്രവർത്തനകൾ നിർത്തിവെച്ചിരിക്കുകയാണ്.

ഇതിൽ ഒരു ക്ലബ്‌ ഒഡിഷ എഫ്സിയാണെന്ന് ഒഡിഷ എഫ്സിയുടെ അധികൃതർ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ മറ്റൊരു ക്ലബ്‌ ചെന്നൈയൊ കേരള ബ്ലാസ്റ്റേഴ്‌സോ ആണെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഇങ്ങനെയാണേൽ കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ സ്‌ക്വാഡിലുള്ള താരങ്ങളുടെയും സ്റ്റാഫുകളുടെയും കരാർ താത്കാലികമായി ഒഴിവാക്കിയേക്കും. എന്തിരുന്നാലും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.