ഫിഫ ലോകകപ്പിന്റെ പ്രീ- ക്വാർട്ടറിൽ സ്പെയിനിനോട് പരാജയപ്പെട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ പുറത്തായിരിക്കുകയാണ്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു പറങ്കികളുടെ പരാജയം.
ഇൻജറി ടൈമിന്റെ ആദ്യ മിനിറ്റിലാണ് സ്പെയിൻ വിജയ ഗോൾ നേടിയത്. 85–ാം മിനിറ്റിൽ സബ്സ്റ്റിറ്റ്യൂട്ടായി എത്തിയ മൈക്കൽ മെറീനോ ആണ് പോർച്ചുഗലിന്റെ വല കുലുക്കിയത്. ബോക്സിന് പുറത്തുനിന്നു ലഭിച്ച പാസുമായി മുന്നേറിയ മെറീനോ പോസ്റ്റിന് തൊട്ടുമുന്നിൽനിന്നു പന്ത് തൊടുത്തുവിടുകയായിരുന്നു.
അതേസമയം മത്സരത്തിൽ പോർച്ചുഗലിന്റെ പ്രകടനവും വിമർശനത്തിന് വിധേയമാകുന്നുണ്ട്. ഗോൾകീപ്പർ ഡിയാഗോ കോസ്റ്റയുടെ മികച്ച സേവുകൾ ഒഴിച്ച് നിർത്തിയാൽ മത്സരത്തിൽ പോർച്ചുഗൽ താരങ്ങൾക്കാർക്കും വലിയ മികവ് പറയാനില്ല.
സ്പെയിനിന്റെ മുന്നേറ്റത്തിന് വലിയ മൂർച്ച ഇല്ലാത്തത് കൊണ്ട് മാത്രം വലിയ പരാജയത്തിൽ നിന്നും പറങ്കിൽ രക്ഷപ്പെട്ടെന്ന് മാത്രം.

സിൽവയുടെ അശ്രദ്ധ
അതേ സമയം, തോൽവിക്ക് കാരണമായി ആരാധകർ ഒരു പോർച്ചുഗൽ താരത്തിനെതിരെ തിരിഞ്ഞിട്ടുണ്ട്. മധ്യനിരതാരം ബെർണാണ്ടോ സിൽവയ്ക്കെതിരെയാണ് വിമർശനം.
മത്സരത്തിന്റെ അവസാനമിനിറ്റുകളിൽ പകരക്കാരനായി എത്തിയ സിൽവ കളി മെനയുന്നതിനേക്കാൾ കൂടുതൽ താൽപര്യം കാണിച്ചത് ഫിസിക്കൽ ഗെയിമിനായിരുന്നു.
സ്പെയിനിന്റെ ഗോളിന് കാരണമായ ഫൗളിനും ഇടവരുത്തിയത് സിൽവയായിരുന്നു. ഒരുപക്ഷെ സിൽവ ഒരൽപം പക്വത കാണിച്ചിരുന്നെങ്കിൽ മത്സരം എക്സ്ട്രാ ടൈമിലേക്ക് പോകുകയും ഒരു പക്ഷെ ഫലം മാറുകയും ചെയ്തേനെ..
സിൽവ മാത്രമല്ല, പോർച്ചുഗൽ നിരയിൽ ഗോൾകീപ്പർ ഒഴികെ മറ്റാർക്കും നിറഞ്ഞ് കളിയ്ക്കാൻ കഴിഞ്ഞില്ല.
ബ്രൂണോ ഫെർണാണ്ടസാണ് ഇതിൽ പ്രധാനി. ടൂര്ണമെന്റിലൊടുനീളം ബ്രൂണോയുടെ ഭാഗത്ത് നിന്ന് പോർച്ചുഗലിന് കാര്യമായ സംഭാവന ലഭിച്ചിരുന്നില്ല.
ഒരു പ്ലേ മേക്കറുടെ റോളിൽ കളിച്ച ബ്രൂണോയ്ക്ക് ഒരു സമയത്ത് പോലും പ്ലേ മേക്ക് ചെയ്യാൻ സാധിച്ചിട്ടില്ല.
ALSO READ:
- സഞ്ജുവിനെ എന്ത് കൊണ്ട് ഒഴിവാക്കി? ഇതാ 3 കാരണങ്ങൾ
- ബ്ലാസ്റ്റേഴ്സിന്റെ ഓഹരി വിൽപന പച്ചക്കള്ളമോ?: അണിയറയിൽ ഒരുങ്ങുന്നത് ‘ പൊറാട്ട് നാടകമോ?
- ഫ്രാഞ്ചുവിൽ തീരില്ല, ഇനിയും വിദേശികൾ ബ്ലാസ്റ്റേഴ്സ് വിടും: സാധ്യത 2 താരങ്ങൾക്ക്
English Summary: Portugal’s World Cup campaign has come to a heartbreaking end following a 1-0 defeat against Spain in the pre quarterfinals. The decisive moment came in the first minute of injury time when substitute Mikel Merino scored the match winner for Spain.While goalkeeper Diogo Costa’s brilliant saves prevented a heavier defeat, the rest of the Portuguese squad faced heavy criticism for their lackluster performance. Fans have particularly targeted midfielder Bernardo Silva, whose aggressive physical play and costly late foul led to Spain’s winning goal. Additionally, playmaker Bruno Fernandes failed to make an impact, capping off a disappointing tournament run. This intense Portugal Vs Spain clash ultimately saw Cristiano Ronaldo’s side bow out due to a lack of maturity and creativity in the final minutes.
