Indian Super LeagueKBFC

സാമ്പത്തിക പ്രതിസന്ധിക്കിടയിലും വമ്പൻ ലക്ഷ്യം; സ്പാനിഷ് താരത്തിനായി ബ്ലാസ്റ്റേഴ്‌സ് രംഗത്ത്

നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ സീസണിന് മുന്നോടിയായി പുതിയ നിക്ഷേപക്കരെ കണ്ടെത്താനുള്ള പ്രതിസന്ധിയിലാണ്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പുതിയ നിക്ഷേപകരെ കണ്ടെത്തുമെന്നാണ് മാർക്കസ് മെർഗുൽഹോവ ഞായറാഴ്ച റിപ്പോർട്ട്‌ ചെയ്തത്. 

ഇത്തരം പ്രതിസന്ധിയിലും കേരള ബ്ലാസ്റ്റേഴ്‌സിനെ ബന്ധപ്പെട്ട് പുതിയൊരു ട്രാൻസ്ഫർ അഭ്യൂഹം പുറത്ത് വരുകയാണ്.  സ്പാനിഷ് ഫുട്ബോൾ ജേർണലിസ്റ്റായ ഏഞ്ചൽ ഗാർഷ്യയുടെ റിപ്പോർട്ട്‌ പ്രകാരം, കേരള ബ്ലാസ്റ്റേഴ്‌സ് സ്പാനിഷ് മധ്യനിരതാരം വിക്ടർ മെസെഗുവറിനെ സ്വന്തമാക്കാനായുള്ള ശ്രമങ്ങൾ നടത്തിയിരിക്കുകയാണ്. 

ഗാർഷ്യയുടെ അപ്ഡേറ്റ് പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സിന് പുറമെ മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സും താരത്തിനായി ശ്രമങ്ങൾ നടത്തുന്നുണ്ട്. നിലവിൽ സ്പാനിഷ് സെക്കന്റ്‌ ഡിവിഷൻ ക്ലബ്ബായ റയൽ വല്ലാഡോളിഡിന് വേണ്ടിയാണ് വിക്ടർ കളിക്കുന്നത്.  

2024-25 സീസണിൽ റയൽ വല്ലാഡോളിഡിനൊപ്പം ലാലിഗയിൽ കളിച്ച താരം കൂടിയാണ് വിക്ടർ. കഴിഞ്ഞ സീസണിൽ ലാലിഗ സെക്കന്റ്‌ ഡിവിഷനിൽ 29 മത്സരങ്ങളിൽ നിന്ന് മൂന്ന് അസ്സിസ്റ്റുകൾ നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മത്സരത്തിൽ കൂടുതൽ ഡിഫെൻസീവ് മിഡ്‌ഫീൽഡർ പൊസിഷനിലാണ് താരം കളിക്കാറുള്ളത്.  

നിലവിൽ താരത്തിന്റെ മാർക്കറ്റ് വാല്യൂ 9.6 കോടിയാണ്. അതുകൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് ഇത്രയധികം പ്രതിസന്ധിയുടെ ഘട്ടത്തിലും, ഇത്രയും വിലയേറിയ താരത്തെ സ്വന്തമാക്കാനായി ശ്രമിക്കുമോയെന്നും സംശയക്കരമാണ്. ഈയൊരു സാഹചര്യത്താൽ ഏഞ്ചൽ ഗാർഷ്യയുടെ ഈയൊരു റിപ്പോർട്ട്‌ എത്രത്തോളം സത്യസന്ധമാണെന്ന് പറയാൻ കഴിയില്ല. 

Summary:- Kerala Blasters have reportedly shown interest in Spanish midfielder Víctor Meseguer, who currently plays for Real Valladolid. Mohun Bagan are also said to be in the race, but given the Blasters’ ongoing investment uncertainty and Meseguer’s ₹9.6 crore market value, the transfer report remains uncertain.