ഈ ട്രാൻസ്ഫർ വിൻഡോയിലാണ് ബ്ലാസ്റ്റേഴ്‌സിൽ നിന്ന് ഒഡിഷയിലേക്ക് താരം കൂടുമാറിയത്. 25 ലക്ഷം രൂപ കുറയാതെയുള്ള ട്രാൻസ്ഫർ ഫീയിലാണ് അദ്ദേഹത്തിന്റെ ഈ മാറ്റം.ഒഡിഷക്ക് വേണ്ടി താരം ഇതിനോടകം അരങ്ങേറി കഴിഞ്ഞു. അടുത്ത മത്സരം ബ്ലാസ്റ്റേഴ്‌സിനെതിരെയാണ്

തിങ്കളാഴ്ചയാണ് ഈ മത്സരം. എന്നാൽ ഈ മത്സരത്തിൽ രാഹുലിന് പങ്ക് എടുക്കാൻ കഴിയില്ല. അതിന് വ്യക്തമായ ഒരു കാരണമുണ്ട്. ആ കാരണം എന്താണെന്ന് പരിശോധിക്കാം

Non appearance” ക്ലോസ് എന്നാ ഒരു ക്ലോസ് രാഹുലിന്റെ ട്രാൻസ്ഫറിലുണ്ട്.രാഹുലിനോ ക്ലബ്ബിനോ ഈ മത്സരത്തിൽ രാഹുലിനെ പങ്ക് എടുപ്പിക്കാൻ ആഗ്രഹമുണ്ടെങ്കിൽ അവർ വീണ്ടും തുക നൽകണം. ഇതാണ് ഈ ക്ലോസ്. ഇത് ഫുട്ബോൾ ചരിത്രത്തിൽ തന്നെ തീർത്തും വിചിത്രമായ ഒരു ക്ലോസാണ്.