കേരള ബ്ലാസ്റ്റേഴ്‌സിലൂടെ വളർന്ന താരമാണ് കെ പി രാഹുൽ. ഒരിക്കൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ടട്ടവനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കളി മികവ് തന്നെയായിരുന്നു അതിന് കാരണം. പക്ഷെ രാഹുൽ മോശം ഫോമിലേക്ക് വീണു.

ആരാധകരുടെ പ്രിയപ്പെട്ടവനിൽ അകലെയായി അദ്ദേഹം. ഒടുവിൽ ബ്ലാസ്റ്റേഴ്‌സിൽ നിന്ന് രാഹുൽ പടിയിറങ്ങി. ഒഡിഷയാണ് അദ്ദേഹത്തിന്റെ പുതിയ ക്ലബ്‌. ഈ ട്രാൻസ്ഫർ വിൻഡോയിൽ അദ്ദേഹം ഒഡിഷയിലേക്ക് എത്തിയത്.

ഈ വർഷം മെയിൽ ബ്ലാസ്റ്റേഴ്‌സുമായിയുള്ള കരാർ രാഹുലിന് അവസാനിക്കുമായിരുന്നു. ഈ ഒരു സാഹചര്യത്തിൽ രാഹുലിനെ ഒരു ട്രാൻസ്ഫർ ഫീ തുക വാങ്ങി ബ്ലാസ്റ്റേഴ്‌സിൽ നിന്ന് വിട്ടയച്ചതിൽ മാനേജ്മെന്റ് അഭിനന്ദനങ്ങൾ അർഹിക്കുന്നുണ്ട്.ചുരുങ്ങിയത് 25 ലക്ഷമാണ് ഈ ട്രാൻസ്ഫറിലൂടെ മാനേജ്മെന്റിന് ലഭിക്കുക.