പരിക്കുകൾക്ക് ശേഷം ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2025 സീസണിൽ പൂർവാധിക ശക്തിയോടെ തിരിച്ചു വന്നിരിക്കുകയാണ് സഞ്ജു സാംസൺ. ശനിയാഴ്ച നടന്ന പഞ്ചാബിനെതിരായ മത്സരത്തിൽ സഞ്ജുവിന്റെ കീഴിലാണ് രാജസ്ഥാൻ റോയൽസ് ഇറങ്ങിയത്.
ഇപ്പോളിത ക്യാപ്റ്റനായുള്ള തന്റെ ആദ്യ മത്സരത്തിൽ തന്നെ, സീസണിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന പഞ്ചാബ് കിങ്‌സിനെ തോൽപിച്ചിരിക്കുകയാണ് രാജസ്ഥാൻ. 50 റൺസിനാണ് RR പഞ്ചാവിനെ വീഴ്ത്തിയത്.
205 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബിന് 155/9 റൺസെടുക്കാനെ സാധിച്ചുള്ളൂ. ഇംഗ്ലീഷ് ബൗളറായ ജോഫ്ര ആർച്ചറിന്റെ ഗംഭീര പ്രകടനത്തിലാണ് പഞ്ചാബ് പരാജയം അറിഞ്ഞത്. പഞ്ചാബിനെതിരെ മൂന്ന് വിക്കെറ്റുകളാണ് താരം നേടിയത്.
ആദ്യ ഓവറുകളിൽ തന്നെ ശ്രേയസ് ഐയർ പ്രിയാൻശ് ആര്യ എന്നിവരുടെ കുറ്റിയെടുത്തത് ആർച്ചറാണ്. ക്യാപ്റ്റനായി ഇറങ്ങിയ ആദ്യ മത്സരത്തിൽ 25 പന്തിൽ ആറ് ഫോറുകൾ ഉൾപ്പെടെ 38 റൺസുകളെടുക്കാൻ സഞ്ജുവിന് സാധിച്ചു.
സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ സഞ്ജുവിന്റെ അഭാവത്തിൽ റിയാൻ പരാഗാണ് രാജസ്ഥാനെ നയിച്ചത്. പരാഗിന്റെ കീഴിൽ രണ്ട് തോൽവിയും ഒരു ജയവുമാണ് താരത്തിന് നേടാൻ കഴിഞ്ഞത്. എന്തിരുന്നാലും വരും മത്സരങ്ങളിൽ സഞ്ജുവിന്റെ കീഴിൽ RR കൂടുതൽ കരുത്തരാക്കുമെന്ന് പ്രതിക്ഷിക്കാം.