Uncategorized

തോറ്റത് ഗുജറാത്ത്‌; ഇരട്ടി സന്തോഷം RCBക്ക്, കോഹ്ലിക്കും കൂട്ടർക്കും മുൻപിൽ സുവർണ്ണാവസരം

ഇന്ത്യൻ പ്രീമിയർ ലീഗിൽ കാലങ്ങൾക്ക് ശേഷം ഗംഭീര ഫോമിലാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ബാറ്റിംഗിലും ബൗളിംഗിലും കിടിലൻ പ്രകടനമാണ് ബാംഗ്ലൂർ താരങ്ങൾ കാഴ്ച്ചവെക്കുന്നത്. RCB ഇതോടകം പ്ലേഓഫ് സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.

ഇപ്പോളിത RCB യെ തേടി മറ്റൊരു സുവർണ്ണാവസരം കൂടി വന്നിരിക്കുകയാണ്. ഐപിഎൽ 2025 സീസൺ RCB ക്ക് വേണമെങ്കിൽ ടേബിൾ ടോപ്പേഴ്സായി ഫിനിഷ് ചെയ്യാവുന്നതാണ്.

വരാൻ പോവുന്ന രണ്ട് മത്സരങ്ങളിലും RCB ക്ക് ജയിക്കാൻ സാധിച്ചാൽ 21 പോയിന്റുമായി ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാം. പഞ്ചാബിനും ഇതേ അവസരമുണ്ടെങ്കിലും NRR ൽ ബാംഗ്ലൂരാണ് മുൻപന്തിയിൽ.

2011 ലാണ് RCB ടേബിൾ ടോപ്പേഴ്സായി അവസാമായി ഫിനിഷ് ചെയ്തത്. ഇനി വരാൻ പോവുന്ന ഹൈദരാബാദിനെതിരെയും ലക്ക്നൗവിനെതിരെയുമായ മത്സരത്തിൽ RCB ക്ക് ജയിക്കാൻ സാധിച്ചാൽ കാലങ്ങളുടെ കാത്തിരിപ്പിന് വിരാമം ആവും.

ഗുജറാത്തിന് നിലവിൽ 13 മത്സരങ്ങളിൽ നിന്ന് 18 പോയിന്റാണുള്ളത്. ബാക്കി നിൽക്കുന്ന ഒരു മത്സരത്തിൽ ജയിച്ചാൽ പോലും GT ക്ക് 20 പോയിന്റ് ആവുകയേയുള്ളൂ. എന്തിരുന്നാലും ടേബിൾ ടോപ്പേഴ്സായി ആര് ഫിനിഷ് ചെയ്യുമെന്ന് കാത്തിരുന്നു കാണാം.