FootballReal Madrid

അർജന്റീനിയൻ താരത്തിനായി റയലിൽ കൂട്ട വില്പന; ഈ മൂന്ന് സൂപ്പർ താരങ്ങൾ പുറത്തേക്ക്

നിലവിലെ സാഹചര്യം നോക്കുകയാണേൽ വമ്പന്മാരായ റയൽ മാഡ്രിഡിൽ കാര്യങ്ങൾ അത്ര സുഖക്കരമായല്ല കടന്നു പോവുന്നത്. അതുകൊണ്ട് തന്നെ ടീമിലേക്ക് ഇനിയും വമ്പൻ സൈനിങ്ങുകൾ കൊണ്ടുവരാനാണ് പരിശീലകൻ സാവിയുടെ തീരുമാനം. 

ഇതിന് ഭാഗമായി നിലവിൽ റയൽ മാഡ്രിഡ്‌ ഇംഗ്ലീഷ് ക്ലബ്ബായ ചെൽസിയുടെ അർജന്റീനിയൻ മധ്യനിര താരം എൻസോ ഫെർണാണ്ടസിനെ സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്.

എൻസോയെ സ്വന്തമാക്കാൻ വമ്പൻ തുക തന്നെ അനിവാര്യമായത് കൊണ്ട് റയൽ സ്‌ക്വാഡിലെ മൂന്ന് സൂപ്പർ താരങ്ങളെ വിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ്. റോഡ്രിഗോ, എഡ്വേർഡോ കാമവിംഗ, ഫ്രാൻ ഗാർസിയ എന്നിവരെയാണ് റയൽ ട്രാൻസ്ഫർ ലിസ്റ്റിൽ ഉൾപ്പെടുയത്തിയിരിക്കുന്നത്.

ഈ താരങ്ങളെ വമ്പൻ തുകയ്ക്ക് വിൽക്കുകയും എൻസോയെ സ്വന്തമാക്കുകയുമാണ് റയൽ മാഡ്രിഡിന്റെ അടുത്ത നീക്കം. എന്തിരുന്നാലും ഈയൊരു നീക്കവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.