സൂപ്പർ ലീഗ് കേരളയുടെ പുതിയ സീസണിനായുള്ള കാത്തിരിപ്പിലാണ് എല്ലാ മലയാളി ഫുട്ബോൾ ആരാധകരും. നിലവിൽ എല്ലാ ക്ലബ്ബുകളും തങ്ങളുടെ സ്‌ക്വാഡ് ശക്തമാക്കാനുള്ള ശ്രമങ്ങളിലാണ്.
ഇപ്പോളിത മലപ്പുറം എഫ്സി ഇന്ത്യൻ സൂപ്പർ ലീഗിലെ പരിചയസമ്പന്നനായ വിദേശ മുന്നേറ്റ താരം റോയ് കൃഷ്ണയെ സ്വന്തമാക്കിയിരിക്കുകയാണ്. ക്ലബ് തന്നെയാണ് ഈയൊരു കാര്യം ആരാധകരെ അറിയിച്ചത്.
38 ക്കാരൻ കഴിഞ്ഞ ആറ് വർഷമായി ഐഎസ്എലിൽ കളിക്കുന്നു. താരം ഇതോടകം ഐഎസ്എൽ ക്ലബ്ബുകളായ മോഹൻ ബഗാൻ, ബംഗളുരു, ഒഡിഷ എഫ്സി ടീമുകൾക്കായി കളിച്ചിട്ടുണ്ട്.
നിലവിൽ മലപ്പുറം എഫ് എഫ്സിയുടെ ക്യാമ്പ് ആരംഭിച്ചത് കൊണ്ട് തന്നെ, താരം ഉടൻ തന്നെ സ്‌ക്വാഡിനൊപ്പം ചേർന്ന് പരിശീലനം ആരംഭിക്കുമെന്ന് പ്രതിക്ഷിക്കാം.
