CricketIndian Premier League

സഞ്ജു സാംസൺ KKRലേക്ക് ; പകരം നൽക്കുക രണ്ട് സൂപ്പർ താരങ്ങളെ 

ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ച് സഞ്ജു സാംസൺന്റെ ട്രേഡ് ഓപ്ഷനുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ റിപ്പോർട്ട്‌ പ്രകാരം ചെന്നൈ സൂപ്പർ കിങ്‌സ് താരത്തെ സ്വന്തമാക്കുന്നതിൽ നിന്ന് പിന്മാറിയിട്ടുണ്ട്. 

നിലവിൽ താരത്തനായി പിന്നാലെയുള്ളത് കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സാണ്. മറ്റ് ചില ടീമുകൾക്കും താരത്തെ സ്വന്തമാക്കാൻ താല്പര്യമുണ്ടെങ്കിലും, താരം തന്റെ പഴയ തട്ടകം കൂടിയായ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുകയാണ്.

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം KKR ഉം രാജസ്ഥാൻ റോയൽസും താരത്തിന്റെ ട്രേഡുമായി ബന്ധപ്പെട്ട് ധാരണയിലെത്തിയിരിക്കുകയാണ്. സഞ്ജുവിന് പകരമായി രണ്ട് സൂപ്പർ താരങ്ങളെയാണ് KKR വിട്ട് നൽക്കുക. 

അഭ്യൂഹങ്ങൾ പ്രകാരം യുവ ബാറ്റ്സ്മാന്മാരായ അംഗ്കൃഷ് രഘുവംശിയും രമൺദീപ് സിംഗുമാണ് സഞ്ജുവിന് പകരമായി രാജസ്ഥാൻ റോയൽസിലെത്തുക. എന്തിരുന്നാലും ഇതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക വിവരങ്ങൾ ഉടൻ തന്നെ പുറത്ത് വരുന്നതാണ്.