CricketIndian Cricket TeamSports

ഏഷ്യാകപ്പ്; ഇന്ത്യൻ റോസ്‌റ്ററിൽ സഞ്ജുവും ചാഹലും; ഷമി പുറത്ത്

വരാനിരിക്കുന്ന ഏഷ്യാ കപ്പിനായുള്ള ഇന്ത്യൻ സാധ്യതാ ടീമിന്റെ പട്ടിക പുറത്ത്. ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സഞ്ജു സാംസൺ ടീമിലിടം നേടിയപ്പോൾ, സീനിയർ പേസർ മുഹമ്മദ് ഷമി ഒഴിവാക്കപ്പെട്ടത് അപ്രതീക്ഷിതമായി

വരാനിരിക്കുന്ന ഏഷ്യാ കപ്പിനായുള്ള ഇന്ത്യൻ സാധ്യതാ ടീമിന്റെ പട്ടിക പുറത്ത്. ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സഞ്ജു സാംസൺ ടീമിലിടം നേടിയപ്പോൾ, സീനിയർ പേസർ മുഹമ്മദ് ഷമി ഒഴിവാക്കപ്പെട്ടത് അപ്രതീക്ഷിതമായി. സ്‌പോർട്‌സ് കീഡ തയാറാക്കിയ ഈ സാധ്യതാ പട്ടിക ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.

ബാറ്റിംഗ് നിരയിൽ യുവതാരങ്ങൾക്കാണ് പ്രധാനമായും പ്രാധാന്യം നൽകിയിരിക്കുന്നത്. ഓപ്പണർമാരായി അഭിഷേക് ശർമ്മ, ശുഭ്മാൻ ഗിൽ, സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, ഇഷാൻ കിഷൻ, ഋതുരാജ് ഗെയ്ക്വാദ് എന്നിവർ പട്ടികയിലുണ്ട്.

മധ്യനിരയിൽ സൂര്യകുമാർ യാദവ്, തിലക് വർമ, കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ, റിങ്കു സിംഗ്, സായി സുദർശൻ, റിയാൻ പരാഗ്, റിഷഭ് പന്ത്, ജിതേഷ് ശർമ്മ എന്നിവരെയാണ് പരിഗണിച്ചിരിക്കുന്നത്.

സ്പിന്നർമാരായി കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, രവി ബിഷ്ണോയി, യുസ്വേന്ദ്ര ചാഹൽ എന്നിവർ ടീമിൽ ഇടംനേടി. പേസ് ബൗളർമാരായി ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, യാഷ് ദയാൽ, അവേഷ് ഖാൻ, മുകേഷ് കുമാർ, ആകാശ് ദീപ് എന്നിവരെയും ഉൾപ്പെടുത്തിയിരിക്കുന്നു.

ഓൾറൗണ്ടർമാരുടെ നിരയിൽ ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, നിതീഷ് റെഡ്ഡി, രമൺദീപ് സിംഗ് എന്നിവരുണ്ട്. വലിയൊരു താരനിരയാണ് ടൂർണമെന്റിനായി പരിഗണിക്കപ്പെടുന്നത്. ഇവരിൽ ഏഷ്യ കപ്പിനായി തിരഞ്ഞെടുക്കുന്ന അവസാന 15 പേർ ആരൊക്കെയാണ് കാത്തിരുന്ന് കാണാം.