Cricketicc Cricket World CupIndian Cricket TeamSports

സഞ്ജുവിന് സെമി പോരാട്ടം നഷ്ടമായേക്കും? നെഞ്ചിടിപ്പിക്കുന്ന വാർത്ത പുറത്ത്

ടി20 ലോകകപ്പിൽ ഇന്ത്യയെ സെമി ഫൈനലിലെത്തിച്ച് മലയാളികളുടെ അഭിമാനമായി നിൽക്കുന്ന സഞ്ജു സാംസൺ അപ്രതീക്ഷിത കുരുക്കിൽ. വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായക മത്സരത്തിലെ മാസ്മരിക പ്രകടനത്തിന് പിന്നാലെ സഞ്ജുവിനെതിരെ ഐസിസിയുടെ അച്ചടക്ക നടപടി ഉണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ (Sanju Samson Banned).

കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന സൂപ്പർ എട്ട് പോരാട്ടത്തിൽ പുറത്താവാതെ 97 റൺസ് നേടി സഞ്ജു ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചിരുന്നു. എന്നാൽ മത്സരശേഷം താരം നടത്തിയ ആഹ്ലാദ പ്രകടനമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.

മത്സരത്തിലെ 20-ാം ഓവറിൽ റൊമാരിയോ ഷെപ്പേർഡിനെ സിക്സറും ഫോറും പറത്തിയാണ് സഞ്ജു ഇന്ത്യയുടെ വിജയം പൂർത്തിയാക്കിയത്. വിജയറൺ നേടിയതിന് പിന്നാലെ വികാരാധീനനായ സഞ്ജു ക്രീസിൽ മുട്ടുകുത്തി ഇരിക്കുകയും ഹെൽമറ്റ് അഴിച്ച് വശത്തേക്ക് എറിഞ്ഞ ശേഷം ആകാശത്തേക്ക് നോക്കി കൈകൾ കൂപ്പി ദൈവത്തിന് നന്ദി പറയുകയും ചെയ്തിരുന്നു.

ഇതിൽ ഹെൽമറ്റ് അഴിച്ച് നിലത്തെറിഞ്ഞ പ്രവർത്തി ഐസിസിയുടെ പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പരിധിയിൽ വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഐസിസിയുടെ ചട്ടമനുസരിച്ച് കളി ഉപകരണങ്ങളോട് അനാദരവ് കാണിക്കുന്നതോ, പ്രകോപനപരമായ രീതിയിൽ പെരുമാറുന്നതോ ശിക്ഷാർഹമാണ്. സഞ്ജുവിന്റെ ഈ വിജയാഹ്ലാദത്തിന്റെ വീഡിയോ ഐസിസി വിശദമായി പുനപ്പരിശോധിക്കുമെന്നാണ് റിപ്പോർട്ടുകൾ.

മോശം പദപ്രയോഗങ്ങൾ, അമ്പയർമാരോടുള്ള മോശം പെരുമാറ്റം, കളിയെ തർക്കത്തിലേക്ക് നയിക്കുന്ന പ്രവർത്തികൾ എന്നിവയ്ക്കൊപ്പം തന്നെ ഉപകരണങ്ങൾ വലിച്ചെറിയുന്നതും ഐസിസി ഗൗരവത്തോടെയാണ് കാണുന്നത്.

ഹെൽമറ്റൂരിയെറിഞ്ഞുള്ള പ്രകടനം പെരുമാറ്റച്ചട്ടത്തിലെ ലെവൽ 1 അല്ലെങ്കിൽ ലെവൽ 2 ലംഘനമായി കണക്കാക്കിയാൽ സഞ്ജുവിന് പിഴയോ ഡീമെറിറ്റ് പോയിന്റുകളോ ലഭിക്കാൻ സാധ്യതയുണ്ട്.

കുറ്റം ഗൗരവമുള്ളതാണെന്ന് കണ്ടെത്തിയാൽ മത്സരവിലക്ക് വരെ ലഭിക്കാമെങ്കിലും, സഞ്ജുവിന്റെ കാര്യത്തിൽ അത്തരമൊരു കടുത്ത നടപടിക്ക് സാധ്യത കുറവാണെന്നാണ് ക്രിക്കറ്റ് നിരീക്ഷകർ പറയുന്നത്.

ആരെയും പ്രകോപിപ്പിക്കാനോ അപമാനിക്കാനോ ഉള്ള ഉദ്ദേശത്തോടെയല്ല സഞ്ജു ഇപ്രകാരം ചെയ്തതെന്നത് വ്യക്തമാണ്.

Sanju Samson Banned

കരിയറിലെ ഏറ്റവും സമ്മർദ്ദമേറിയ ഘട്ടത്തിൽ ടീമിനെ രക്ഷിച്ച ശേഷമുള്ള സ്വാഭാവികമായ വികാരപ്രകടനം മാത്രമായി ഇതിനെ കാണണമെന്ന വാദവും ഉയരുന്നുണ്ട്.

സഞ്ജു വളരെ ശാന്തമായാണ് ഹെൽമറ്റ് അഴിച്ചു മാറ്റിയത് എന്നതും ശ്രദ്ധേയമാണ്.

ഇംഗ്ലണ്ടിനെതിരെയുള്ള സെമി ഫൈനൽ വരാനിരിക്കെ, ഐസിസിയുടെ ഈ നീക്കം ഇന്ത്യൻ ക്യാമ്പിലും ആരാധകരിലും നേരിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

എങ്കിലും താക്കീതോടെ സഞ്ജുവിനെ വിട്ടയയ്ക്കാനാണ് കൂടുതൽ സാധ്യത.

ALSO READ: ഇന്ത്യയെ വിടാതെ പാകിസ്ഥാൻ ആരാധകർ; സെമി ഫൈനലിൽ പുതിയ വിവാദം

content: Sanju Samson Banned