പുറത്ത് വരുന്നു റിപ്പോർട്ടുകൾ പ്രകാരം രാജസ്ഥാൻ റോയൽസ് ആരാധകർക്ക് ഏറെ ആശ്വാസക്കരമായ അപ്ഡേറ്റാണ് വരുന്നത്. അടുത്ത മത്സരം മുതൽ സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനാക്കും.
സഞ്ജുവിന് ബെംഗളൂരുവിലെ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (BBCI) സെന്റർ ഓഫ് എക്‌സലൻസിൽ (CoE) നിന്ന് അടുത്ത മത്സരം മുതൽ ക്യാപ്റ്റനാക്കാനുള്ള അനുമതി ലഭിച്ചിരിക്കുകയാണ്.
താരത്തിന് വലതുകൈയുടെ ചൂണ്ടുവിരലിന് ഒടിവ് സംഭവിച്ചതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതേ തുടർന്ന് ഐപിഎൽ 2025ലെ ആദ്യ മൂന്ന് മത്സരത്തിലും താരം ബാറ്റിംഗ് മാത്രമാണ് ചെയ്തത്. അതോടൊപ്പം സഞ്ജുവിന് പകരം റിയാൻ പരാഗായിരുന്നു RR ന്റെ ക്യാപ്റ്റനായത്.
ഇപ്പോൾ താരം പരിക്കിൽ നിന്ന് പൂർണമായി മുക്തനായി ബോധ്യം വന്നതോടെ CoE‘s സഞ്ജുവിന് ഫീൽഡിങ് ചെയ്യാനുള്ള അനുമതി നൽകിയത്. അതുകൊണ്ട് തന്നെ RR ന്റെ അടുത്ത മത്സരം മുതൽ ടീം ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായി സഞ്ജു തിരിച്ചെത്തും.