CricketIndian Cricket TeamSports

സൂര്യയെ മറികടക്കാം; പക്ഷെ സഞ്ജു ഇനിയും കാത്തിരിക്കണം

സഞ്ജുവിന് മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാനുള്ള ഒരു ഓപ്‌ഷൻ തെളിഞ്ഞ് വരികയാണ്. എന്നാൽ അതിനായി സഞ്ജു കുറച്ച് കാത്തിരിക്കേണ്ടി വരും.

മലയാളി താരം സഞ്ജു സാംസന്റെ ഇന്ത്യൻ ടി20 ടീമിലെ ബാറ്റിംഗ് പൊസിഷൻ ആരാധകർക്ക് ആശങ്ക നൽകുന്നതാണ്. സമീപകാലത്തായി ഓപ്പണിങ് പൊസിഷനിൽ മികച്ച പ്രകടനം നടത്തിയ സഞ്ജുവിന് ശുഭ്മാൻ ഗില്ലിന്റെ വരവോടു കൂടിയാണ് ഓപ്പണിങ് സ്ഥാനം നഷ്ടപ്പെട്ടത്. ഗില്ലിനെ ഇന്ത്യൻ ടീമിന്റെ എല്ലാ ഫോർമാറ്റിലും നായകനാക്കാനാണ് ബിസിസിഐയുടെ പദ്ധതി. ഇതോടെ സഞ്ജുവിന് ഇനി ഓപ്പണിങ് സ്ഥാനം ലഭിക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്. എന്നാൽ സഞ്ജുവിന് മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാനുള്ള ഒരു ഓപ്‌ഷൻ തെളിഞ്ഞ് വരികയാണ്. എന്നാൽ അതിനായി സഞ്ജു കുറച്ച് കാത്തിരിക്കേണ്ടി വരും.

നിലവിൽ ഏഷ്യകപ്പിൽ മൂന്നാം നമ്പറിൽ ബാറ്റ് ചെയുന്നത് നായകൻ സൂര്യകുമാർ യാദവാണ്. എന്നാൽ സൂര്യയ്ക്ക് ശേഷം ഈ പൊസിഷനിൽ ബിസിസിഐ പരിഗണിക്കുന്നത് സഞ്ജുവിനെയാണ്. അതിന് ഉദാഹരണമാണ് ഒമാനെതിരെ മത്സരത്തിൽ സഞ്ജു മൂന്നാമനായി ഇറങ്ങിയത്.

എന്നാൽ മൂന്നാം നമ്പർ സഞ്ജുവിന് സ്ഥിരമാക്കാൻ സൂര്യയെ മറികടക്കണം. എന്നാൽ അതത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ അടുത്ത വർഷം നടക്കുന്ന ടി20 ലോകകപ്പിന് ശേഷം സൂര്യകുമാർ ടി20 നായക സ്ഥാനം ഒഴിയുകയും പകരം ശുഭ്മാൻ ഗിൽ നായക സ്ഥാനം ഏറ്റെടുക്കുകയും ചെയ്യും.

നായക സ്ഥാനം വിരമിക്കുന്ന സൂര്യ പതിയെ അന്താരാഷ്ട്ര ടി20 ഫോർമാറ്റിൽ നിന്നും മാറിനിൽക്കാനുള്ള സാധ്യതകളുമുണ്ട്. ഇതോടെ സഞ്ജു മൂന്നാം സ്ഥാനത്തുള്ള ആദ്യ ചോയിസായി മാറുകയും ചെയ്യും.

എന്നാൽ ഇനി ലഭിക്കുന്ന അവസരങ്ങളിൽ താൻ മൂന്നാം സ്ഥാനത്തിന് യോഗ്യനാണെന്ന് സഞ്ജു തെളിയിക്കണം. അതിന് ഉദാഹരണമാണ് ഒമാനെതിരെയുള്ള സഞ്ജുവിന്റെ പ്രകടനം. സാധാരണഗതിയിൽ ആക്രമണശൈലിയിൽ ബാറ്റ് വീശുന്ന സഞ്ജു ഒമാനെതിരെ പക്വതയാർന്ന പ്രകടനം നടത്തിയതും ഇത് മുന്നിൽ കണ്ടാണ്.

content highlights: Sanju Samson will have to wait another year to surpass Suryakumar Yadav

Asia cup 2025 , india vs pakistan