മലയാളി ക്രിക്കറ്റ് ആരാധകർക്ക് ആശങ്ക നൽകി സഞ്ജു സാംസന്റെ പരിക്ക്. രഞ്ജി ട്രോഫിയില്‍ മഹാരാഷ്ട്രയ്ക്കെതിരെ നടന്ന മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്. ഈ മാസം 29ന് ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറായി കളിക്കാനിരിക്കവെയാണ് ഈ പരിക്ക് എന്നതാണ് ആശങ്ക നൽകുന്നത്.
ALSO READ: ഓസ്ട്രലിയൻ സ്ക്വാഡിൽ അവസാനനിമിഷ മാറ്റം; ഇന്ത്യയുടെ പേടി സ്വപ്നത്തെ ടീമിൽ ഉൾപ്പെടുത്തി കങ്കാരുക്കൾ
മത്സരത്തിന്റെ നാലാംദിനം ഫീല്‍ഡിങിനിടെയാണ് സഞ്ജു സാംസണിന്റെ കൈവിരലിനു പരിക്കേറ്റത്. കടുത്ത വേദനയില്‍ അദ്ദേഹം കാണപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്നു ഡഗൗട്ടിലേക്കു പോയ സഞ്ജുവിനെ ടീം ഫിസിയോ പരിശോധിക്കുകയും ചെയ്തു. പരിക്ക് എത്രത്തോളം സാരമുള്ളതാണെന്നു വ്യക്തമല്ല. അല്‍പ്പസമയം ഡഗൗട്ടിലിരുന്ന് വിശ്രമിച്ച ശേഷം സഞ്ജു പിന്നീട് ഗ്രൗണ്ടില്‍ മടങ്ങിയെത്തിയത് പ്രതീക്ഷയ്ക്കു വക നല്‍കുന്നുണ്ട്.
ALSO READ: ഐപിഎല്ലിൽ മിന്നും പ്രകടനം; എന്നിട്ടും ഗംഭീറിന് വേണ്ട, നിരാശ പ്രകടിപ്പിച്ച് സൂപ്പർ താരം
സമാനമായ പരിക്ക് ഈ വര്‍ഷമാദ്യവും സഞ്ജുവിനെ ബാധിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിൽ ജോഫ്ര ആര്‍ച്ചര്‍ക്കെതിരേ ബാറ്റ് ചെയ്യവെ ഷോട്ടിനായി ശ്രമിക്കവെ ബോള്‍ സഞ്ജുവിന്റെ വിരലില്‍ പതിക്കുകയായിരുന്നു. വേദന കാരണം അദ്ദേഹം പിന്നീട് വിക്കറ്റ് കീപ്പിങില്‍ ഇറങ്ങിയതുമില്ല.തുടര്‍ന്നു മുംബൈയില്‍ വച്ച് ശസ്തക്രിയക്കു വിധേയനായ സഞ്ജു ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിലൂടെയാണ് കളിക്കളത്തില്‍ മടങ്ങിയത്തിയത്. പക്ഷെ ബിസിസിഐയുടെ ക്ലിയറന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്നു ആദ്യത്തെ കുറച്ചു മല്‍സരങ്ങളില്‍ സഞ്ജുവിനു വിക്കറ്റ് കീപ്പിങില്‍ നിന്നും വിട്ടുനില്‍ക്കേണ്ടിയും വന്നിരുന്നു. അതിനാൽ പരിക്ക് സാരമുള്ളതാണെങ്കില്‍ അതു ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയും അദ്ദേഹത്തിനു നഷ്ടമാക്കിയേക്കും.
content: Sanju Samson may miss the Australia series, fears
