ഒരുഭാഗം ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെയും വാദം സഞ്ജു സാംസണിനേക്കാൾ മികച്ച വിക്കറ്റ് കീപ്പർ റിഷാബ് പന്താണെന്നാണ്. ഇപ്പോഴും ഇന്ത്യൻ ടി20 വിക്കറ്റ് കീപ്പിങ്റാവാൻ ഇരുവരും തമ്മിൽ വമ്പൻ പോരാണ് നടക്കുന്നത്.
ഇപ്പോളിത ഐപിഎലിലെ ആദ്യ റൗണ്ട് പ്രകടനം നോക്കുമ്പോൾ ഇത്തരം വാദകൾ തെറ്റാണ് തെളിയിക്കുകയാണ് സഞ്ജു. ഐപിഎലിൽ റിഷാബ് പന്തിനേക്കാൾ ഗംഭീര പ്രകടനമാണ് സഞ്ജു സാംസൺ കാഴ്ച്ചവെച്ചത്.
ഹൈദരാബാദിനെതിരെ സഞ്ജു 37 പന്തിൽ നിന്ന് 67 റൺസെടുത്തപ്പോൾ, മറുഭാഗത്ത് പന്ത് ഒരു റണും എടുക്കാതെ ഡക്ക് ആവുകയായിരുന്നു. അതോടൊപ്പം വിക്കറ്റ് കീപ്പിങ്ങിലും മോശം പ്രകടനമാണ് പന്ത് കാഴ്ച്ചവെച്ചത്. ഇതേ തുടർന്ന് പന്തിനെതിരായി ഒട്ടേറെ ട്രോളുകളാണ് സാമൂഹിക മാധ്യമങ്ങൾ പ്രചരിക്കുന്നത്.
ഐപിഎലിൽ ആദ്യ റൗണ്ടിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ച ക്യാപ്റ്റൻ ശ്രേയസ് ഐയരാണ്. നോട്ട് ഔട്ട് ആവാതെ 42 പന്തിൽ 97* റൺസാണ് താരം ഗുജറാത്തിനെതിരെ അടിച്ച് കൂട്ടിയത്. ഇതിൽ രണ്ടാമൻ സഞ്ജു സാംസണാണ്.