CricketIndian Cricket TeamSports

സഞ്ജുവിന് ഗുഡ് ന്യൂസ്; ഗില്ലിന് പകരം വീണ്ടും ഓപണിംഗിന് പൊസിഷനിലേക്ക്..

ഗില്ലിനെ അടുത്ത ടി20 നായകനാക്കാനും 3 ഫോർമാറ്റിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖമാക്കി മാറ്റാനും തന്നെയാണ് ബിസിസിഐയുടെ നീക്കം.

മലയാളി താരം സഞ്ജു സാംസൺ ഇക്കഴിഞ്ഞ ഏഷ്യകപ്പിൽ മികച്ച പ്രകടനമാണ് നടത്തിയതെങ്കിലും താരത്തിന്റെ ബാറ്റിംഗ് പൊസിഷനിൽ ആരാധകർ ഇപ്പോഴും നിരാശയിലാണ്. സഞ്ജുവിനെ ഓപ്പണിങ് പൊസിഷനിലേക്ക് മടക്കി കൊണ്ട് വരാൻ ആരാധകർ ആവശ്യം ഉയർത്തുന്നുണ്ട്. ഇപ്പോഴിതാ ടി20 ടീമിൽ സഞ്ജു വീണ്ടും ഓപ്പണിങ് പൊസിഷനിലേക്ക് മടങ്ങിയെത്താനുള്ള സാധ്യതകൾ വർധിച്ചിരിക്കുകയാണ്.

ഇന്ത്യയുടെ അടുത്ത ടി20 പരമ്പര ഒക്ടോബർ 29 ന് ഓസ്ട്രേലിയയ്ക്കെതിരെ അവരുടെ നാട്ടിൽ നടക്കുന്ന പരമ്പരയാണ്. അഞ്ച് ടി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. എന്നാൽ ഈ ടി20 പരമ്പരയിൽ ശുഭ്മാൻ ഗിൽ കളിയ്ക്കാൻ സാധ്യതകളില്ല. അത് ഏഷ്യകപ്പിലെ മോശം പ്രകടനം അടിസ്ഥാനമാക്കിയല്ല.

ഗില്ലിനെ അടുത്ത ടി20 നായകനാക്കാനും 3 ഫോർമാറ്റിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖമാക്കി മാറ്റാനും തന്നെയാണ് ബിസിസിഐയുടെ നീക്കം. എന്നാൽ ഓസ്‌ട്രേലിയൻ പര്യടനത്തിൽ താരത്തിന് വിശ്രമം അനുവദിച്ചേക്കും.

ഏഷ്യകപ്പിന് പിന്നാലെ ഒക്ടോബർ രണ്ടിന് വിൻഡീസിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാവും. രണ്ട് ടെസ്റ്റ് മത്സരങ്ങൾ അടങ്ങിയ പരമ്പര ഒക്ടോബർ 14 ന് അവസാനിക്കും. ശേഷം ഇന്ത്യൻ ടീം ഓസ്‌ടേലിയയയിലേക്ക് പറക്കും. ഒക്ടോബർ 19 നാണ് 3 ഏകദിനങ്ങൾ അടങ്ങിയ ഇന്ത്യ- ഓസ്ട്രേലിയ പരമ്പര തുടക്കമാവുന്നത്. ഒക്ടോബർ 25 ന് ഏകദിന പരമ്പര അവസാനിക്കും.

തൊട്ട് പിന്നാലെ ഒക്‌ടോബർ 29 ന് ഓസ്ട്രലിയയ്ക്കെതിരെ അഞ്ച് മത്സരങ്ങൾ അടങ്ങിയ ടി20 പരമ്പരയ്ക്ക് തുടക്കമാവും. തുടർച്ചയായ മത്സരങ്ങളും യാത്രകളും കാരണം ഗില്ലിന് ടി20 പരമ്പരയിൽ നിന്നും വിശ്രമം അനുവദിക്കാൻ സാധ്യതയുണ്ട്. ഇത് സഞ്ജുവിനെ വീണ്ടും ഓപ്പണിങ് പൊസിഷനിലേക്ക് എത്തിക്കും.

content: Sanju Samson returns to T20 opening position in place of Shubman Gill