ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2025 സീസൺന്റെ തുടക്കത്തിൽ തന്നെ രാജസ്ഥാൻ ആരാധകരെ തേടി നിരാശക്കരമായ അപ്ഡേറ്റാണ് പുറത്ത് വരുന്നത്. സീസണിലെ ആദ്യ മൂന്ന് മത്സരത്തിൽ ടീമിനെ നയിക്കാൻ സഞ്ജു സാംസൺ ഉണ്ടാക്കില്ല.
സഞ്ജു സാംസൺ പകരം റിയാൻ പരാഗായിരിക്കും ആദ്യ മൂന്ന് മത്സരത്തിൽ രാജസ്ഥാന്റെ ക്യാപ്റ്റനാക്കുക. സഞ്ജു തന്നെയാണ് ഈ കാര്യം ആരാധകരെ ഔദ്യോഗികമായി അറിയിച്ചത്.
പരിക്കിൽ നിന്ന് പൂർണമായി മുക്തനാവാൻ ഇതുവരെ സഞ്ജുവിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ വിക്കെറ്റ് കീപ്പിങ് ഭംഗിയായി നിർവഹിക്കാൻ താരത്തിന് കഴിയില്ല. ഇതുകൊണ്ടാണ് താരം ആദ്യ മൂന്ന് മത്സരത്തിലേക്ക് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത്.
വിക്കെറ്റ് കീപ്പിങ് ചുമതല ഭംഗിയായി നിർവഹിക്കാൻ സാധിക്കുന്നത് വരെ സഞ്ജു ബാറ്റിങ് ചെയ്യാനായി ഇംപാക്ട് പ്ലേയറായി കളികളത്തിൽ ഇറങ്ങാൻ സാധ്യതയുണ്ട്. സഞ്ജുവിന്റെ മടങ്ങി വരവ് വരെ ധ്രുവ് ജുറെലായിരിക്കും രാജസ്ഥാന്റെ വിക്കെറ്റ് കീപ്പറാക്കുക.