ഏഷ്യകപ്പിൽ ആദ്യ മത്സരത്തിൽ ദുർബലരായ യുഎഇക്കെതിരെ തകർപ്പൻ വിജയമാണ് ഇന്ത്യ നേടിയത്. ടൂർണമെന്റിൽ ഇന്ത്യയുടെ അടുത്ത എതിരാളി ബദ്ധവൈരികളായ പാകിസ്താനാണ്. ഞായറാഴ്ചയാണ് മത്സരം. നിർണായക മത്സരത്തിന് ഇറങ്ങുമ്പോൾ മുമ്പേ സഞ്ജുവിന്റെ ബാറ്റിംഗ് പൊസിഷനിൽ മാറ്റമുണ്ടാകുമെന്ന സൂചന നൽകിയിരിക്കുകയാണ് ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ സിതാൻഷു കൊട്ടക്.
“സഞ്ജു സാംസൺ അഞ്ചാം സ്ഥാനത്തോ ആറാം സ്ഥാനത്തോ അധികം ബാറ്റ് ചെയ്തിട്ടില്ല, യുഎഇ ക്കെതിരെയുള്ള മത്സരത്തിൽ അദ്ദേഹം മൂന്നാം നമ്പറിൽ ബാറ്റ് ചെയ്തില്ല. എന്നാൽ വരും മത്സരങ്ങളിൽ ഇത് ആവർത്തിക്കാൻ സാധ്യതയില്ലെന്നാണ് ബാറ്റിംഗ് പരിശീലകന്റെ വാക്കുകൾ’
അതിനർത്ഥം വരും മത്സരങ്ങളിൽ സഞ്ജു മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നാണ്. അങ്ങനെയെങ്കിൽ സൂര്യകുമാർ യാദവ് നാലാം നമ്പറിലേക്കും തിലക് വർമ്മ അഞ്ചാം നമ്പറിലും ബാറ്റ് ചെയ്യുമെന്ന സൂചനയാണ് പരിശീലകൻ നൽകുന്നത്.
അതേ സമയം, സഞ്ജുവിനെ ടോപ് ഓർഡറിൽ തന്നെ ഇറക്കണമെന്നാണ് ആരാധകരുടെ അഭിപ്രായം. ശുഭ്മാൻ ഗിൽ ഓപ്പണിങ് ഉറപ്പാക്കിയതിനാൽ ഓപ്പണിങ് ഇനി സഞ്ജുവിന് അസാധ്യമാണ്. എന്നാൽ മൂന്നാം നമ്പർ സഞ്ജുവിന് മുന്നിൽ ഒരു ഓപ്‌ഷനാണ്. കാരണം അദ്ദേഹം മൂന്നാം നമ്പറിൽ നേരത്തെ ബാറ്റ് ചെയ്തിരുന്നു.
മധ്യനിരയെക്കാൾ സഞ്ജു ഇമ്പാക്ട് സൃഷ്ടിക്കുന്നത് ടോപ് ഓർഡറിലാണ്. ബാറ്റിംഗ് പരിശീലകൻ നൽകുന്ന സൂചന അനുസരിച്ച് സഞ്ജു വരും മത്സരങ്ങളിൽ ടോപ് ഓർഡറിൽ എത്താനാണ് സാധ്യത.
