CricketIndian Cricket TeamSports

സഞ്ജു പുറത്ത്, അയ്യർ ഇൻ; പ്ലാൻ ‘എ’

ടോപ് ഓർഡറിൽ മികച്ച ട്രാക്ക് റെക്കോർഡുള്ള ഒരു താരത്തെ മിഡ് ഓർഡറിലേക്ക് മാറ്റുന്നത് തന്നെ ശെരിയായ തീരുമാനമല്ല. എന്നാൽ സഞ്ജുവിനെ മിഡ്ഓർഡറിലേക്ക് മാറ്റുമ്പോൾ അതിന് പിന്നിൽ ചില ' പ്ലാൻ എ' കൾ കൂടിയുണ്ട്.

സമീപകാലത്തായി ഇന്ത്യൻ ടി20 ഫോർമാറ്റിൽ സജീവമായി കളിക്കുകയും മികച്ച പ്രകടനവും നടത്തിയ താരമാണ് മലയാളി താരം സഞ്ജു സാംസൺ. എന്നാൽ ഏഷ്യകപ്പോടെ കളി മാറി. ഓപ്പണിങ് പൊസിഷനിലേക്ക് ശുഭ്മാൻ ഗിൽ എത്തിയതോടെ സഞ്ജു മധ്യനിരയിലേക്ക് തള്ളപ്പെട്ടു. ഗില്ലിനെ അടുത്ത ടി20 നായകനാക്കാനുള്ള പദ്ധതിയിലാണ് ബിസിസിഐ. അതിനാൽ ഓപ്പണിങ് സ്ഥാനത്ത് ഇനി ഗിൽ സ്ഥിരമാക്കപ്പെടും. സഞ്ജുവിനാവട്ടെ സ്ഥാനം നഷ്ടമാവുകയും ചെയ്യും.

ഏഷ്യകപ്പിൽ ഒമാനെതിരെ മൂന്നാം പൊസിഷനിൽ കളിച്ചെങ്കിലും സഞ്ജുവിന്റെ ഇനിയുള്ള ടി20 ഫോർമാറ്റിലെ സ്ഥാനം അഞ്ചാമതോ, ആറാമതൊ ആയിരിക്കും. ടോപ് ഓർഡറിൽ മികച്ച ട്രാക്ക് റെക്കോർഡുള്ള ഒരു താരത്തെ മിഡ് ഓർഡറിലേക്ക് മാറ്റുന്നത് തന്നെ ശെരിയായ തീരുമാനമല്ല. എന്നാൽ സഞ്ജുവിനെ മിഡ്ഓർഡറിലേക്ക് മാറ്റുമ്പോൾ അതിന് പിന്നിൽ ചില ‘ പ്ലാൻ എ’ കൾ കൂടിയുണ്ട്.

മുൻ ഇന്ത്യൻ താരം കെ ശ്രീകാന്ത് പറഞ്ഞ പോയിന്റ് നമുക്കൊന്ന് പരിശോധിക്കാം. സഞ്ജുവിനെ അഞ്ചാം പൊസിഷനിൽ കളിപ്പിക്കുന്നത് അദ്ദേഹത്തെ പുകച്ച് പുറത്ത് ചാടിക്കാനുള്ള ഒരു അടവാണെന്നും പകരം ശ്രേയസ് അയ്യരെ ടീമിലെത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നുമാണ് ശ്രീകാന്ത് പറഞ്ഞത്. സാഹചര്യങ്ങൾ പരിശോധിക്കുകയാണ് എങ്കിൽ അദ്ദേഹം പറഞ്ഞതിലും കാര്യമുണ്ട്.

അഞ്ചാം സ്ഥാനത്തോ ആറാം സ്ഥാനത്തോ സഞ്ജു തിളങ്ങാൻ സാധ്യതയില്ല. അദ്ദേഹം തുടർച്ചായി മധ്യനിരയിൽ മികച്ച പ്രകടനം കണ്ടെത്താതെ വരുമ്പോൾ അതിനെ കാരണമാക്കി ശ്രേയസ് അയ്യരെ ടി20 ഫോർമാറ്റിലേക്ക് കൊണ്ട് വരാനുള്ള സാദ്ധ്യതകൾ ഏറെയാണ്. ശ്രേയസ് അയ്യർ അല്ലെങ്കിൽ ജിതേഷ് ശർമ്മയായിരിക്കും ഈ പ്ലാനിൽ ഉണ്ടാവുക.