Indian Super League

ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് പിന്നാലെ വമ്പൻ സൈനിങ്ങുകൾ; ഒറ്റയടിക്ക് നാല് താരങ്ങളെ സ്വന്തമാക്കി ISL വമ്പന്മാർ…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസണിനായുള്ള കാത്തിരിപ്പിലാണ് എല്ലാ ഇന്ത്യൻ ഫുട്ബോൾ ആരാധകരും. ഫെബ്രുവരി 14ന് കേരള ബ്ലാസ്റ്റേഴ്‌സ്-മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ് മത്സരത്തോടെയാണ് പുതിയ സീസണിന്  ആരംഭം കുറിക്കുക. ഇതിന് മുന്നോടിയായി സ്‌ക്വാഡ് ശക്തിപ്പെടുത്താനായുള്ള നീകങ്ങളിലാണ് ക്ലബ്ബുകൾ.

ലഭിക്കുന്ന ഏറ്റവും പുതിയ അപ്ഡേറ്റുകൾ പ്രകാരം ട്രാൻസ്ഫർ മാർക്കറ്റിൽ വമ്പൻ നീക്കങ്ങളാണ് സ്പോർട്ടിങ് ക്ലബ്‌ ഡൽഹി നടത്തുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഡൽഹി കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും മലയാളി ഇരട്ട സഹോദരന്മാരായ മുഹമ്മദ് അസർ, മുഹമ്മദ് ഐമെൻ എന്നിവരെ സ്വന്തമാക്കിയിരുന്നു.

ഇപ്പോളിത ഇതിൻ പിന്നാലെ കിടിലൻ നാല് സൈനിങ്ങുകൾ നടത്തിയിരിക്കുകയാണ് ഡൽഹി. ഇന്ത്യൻ സൈനിങ്ങായി പ്രതിരോധ നിര മൂർച്ച കൂട്ടാനുമായി ജംഷദ്പൂർ എഫ്സിയിൽ നിന്നും അശുതോഷ് മേത്തയെ കൂടാരത്തിലെത്തിച്ചിരിക്കുകയാണ് ഡൽഹി. 

അതോടൊപ്പം വിദേശ സൈനിങ്ങുകളായി ഐ-ലീഗ് ക്ലബ്ബായ രാജസ്ഥാൻ യുണൈറ്റഡിന്റെ ഘാന മധ്യനിര താരങ്ങളായ അബ്ദുൾ-ഹാലിക് ഹുഡു, എബനേസർ അമോഹിനെയും ഇന്റർ കാശിയുടെ മുന്നേറ്റ നിര താരമായ മതിജ ബാബോവിച്ചിനെയും സ്വന്തമാക്കിയിട്ടുണ്ട്.