ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യാൻ പോയവരെ ‘ പ്രവാസി’ കൾ എന്നാണ് വിളിക്കാറ്. എന്നാൽ മലയാളഫുട്ബാൾ ലോകത്ത് പ്രവാസി എന്ന വാക്ക് കൂടുതൽ ചർച്ചയായത് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഗൾഫ് രാജ്യമായ സൗദി പ്രൊ ലീഗിലേക്ക് ചേക്കേറിയതോടെയാണ്. അൽ- നസ്റിൽ ജോയിൻ ചെയ്ത റോണോയുടെ വാർത്ത പലരും പ്രസിദ്ധികരിച്ചത് ‘ റോണോ ഇനി പ്രവാസി എന്ന തലക്കെട്ടിലാണ്. ആ തലക്കെട്ട് പ്രയോഗിക്കുകയാണ് എങ്കിൽ 2024-25 സീസണിൽ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ശ്രമിച്ച താരം ഇപ്പോൾ ദുബായ് ക്ലബ്ബുമായി കരാറിലേർപ്പിട്ടിരിക്കുകയാണ്.
കേരളാ ബ്ലാസ്റ്റേഴ്‌സുമായി പല റൂമറുകൾ പ്രചരിക്കാറുണ്ട് എങ്കിൽ സാക്ഷാൽ മാർക്കസ് മെർകുലോ തന്നെ വ്യക്തമാക്കിയ കാര്യമാണ് കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് ഇറ്റാലിയൻ താരം മരിയോ ബലോട്ടെല്ലിയെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു എന്ന കാര്യം. മാർക്കസ് റിപ്പോർട്ട് ചെയ്ത കാര്യമായതിനാൽ അത് കേവലം റൂമർ അല്ല, മറിച്ച് വിശ്വസനീയമായ ഒരു അപ്‌ഡേറ്റാണ്. എന്നാൽ കളിക്കളത്തിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ താരത്തെ സൈൻ ചെയ്യുന്നതിൽ ബ്ലാസ്റ്റേഴ്‌സ് പിൻവാങ്ങുകയായിരുന്നു എന്ന കാര്യം കൂടി അദ്ദേഹം അപ്‌ഡേറ്റ് ചെയ്തിരുന്നു.
ഇപ്പോഴിതാ ബലോട്ടെലി, UAE Second Division League ലെ എഫ്സി പാം സിറ്റിയുമായി കരാറൊപ്പിട്ടിരിക്കുകയാണ്. 35 കാരനായ താരം കഴിഞ്ഞ സീസണിൽ ഇറ്റാലിയൻ സീരിഎയിലെ Genoa CFC യ്ക്ക് വേണ്ടിയാണ് കളിച്ചത്.
