FootballIndian Super LeagueKBFC

സൂപ്പർ കപ്പ് ഗ്രൂപ്പ്‌ ഡ്രോ വ്യാഴാഴ്ച; ബ്ലാസ്റ്റേഴ്‌സ് പ്ലോട്ട് വണിൽ, മോഹൻ ബഗാൻ പ്രത്യേക അനുമതി


ഒട്ടേറെ വിമർശനങ്ങൾക്കും പ്രതിസന്ധികൾക്കും വിരാമം നൽകി കൊണ്ട് 2025 ഇന്ത്യൻ ഫുട്ബോൾ കലണ്ടർ ആരംഭിക്കാൻ പോവുകയാണ്. ഒക്ടോബർ തുടങ്ങാൻ പോവുന്ന സൂപ്പർ കപ്പോടെയായിരിക്കും 2025 ഇന്ത്യൻ ഫുട്ബോൾ കലണ്ടറിന് തുടകമാവുക.

ഇപ്പോളിത സൂപ്പർ കപ്പിന് മുന്നോടിയായുള്ള ഗ്രൂപ്പ്‌ നറുക്കെടുപ്പ് സെപ്റ്റംബർ 25 വ്യാഴ്ച നടക്കും. മൊത്തം 16 ടീമുകളാണ് ഇത്തവണ സൂപ്പർ കപ്പിൽ പങ്കെടുക്കുക. ഇതിൽ കഴിഞ്ഞ സീസണിലെ ഐഎസ്എൽ ജേതാകളായ മോഹൻ ബഗാനെ ഒന്നാം ഗ്രൂപ്പിലും രണ്ടാം സ്ഥാനക്കാരായ ഗോവ ഗ്രൂപ്പ്‌ ബിയിലും പങ്കെടുക്കും.

ബാക്കിയുള്ള 14 ടീമുകളെ രണ്ട് പ്ലോട്ടായി വേർ തിരിച്ചിരിക്കുകയാണ്. ഈ ടീമുകളെ നറുകെടുപ്പിലൂടെ ഓരോ ഗ്രൂപ്പിലേക്ക് മാറ്റുന്നതായിരിക്കും. മൊത്തം നാല് ഗ്രൂപ്പായിരിക്കും ഉണ്ടാക്കുക.

കേരള ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെടെയുള്ള ബാക്കിയെല്ലാ ഐഎസ്എൽ ക്ലബ്ബുകളും പ്ലോട്ട് ഒന്നിലും, ഐ-ലീഗ് ക്ലബ്ബുകളായ ഇന്റർ കാശി, റിയൽ കശ്മീർ, ഗോകുലം കേരള, രാജസ്ഥാൻ ടീമുകൾ പ്ലോട്ട് രണ്ടിലുമാണുള്ളത്. റിപ്പോർട്ടുകൾ പ്രകാരം ഒക്ടോബർ 25 മുതലായിരിക്കും സൂപ്പർ കപ്പ് ആരംഭിക്കുക.