CricketCricket National TeamsIndian Cricket TeamSports

കോഹ്‌ലിക്ക് പകരക്കാരൻ റെഡി; എത്തുന്നത് സൂപ്പർ താരം

ടെസ്റ്റ് ക്രിക്കറ്റിലെ ഐക്കോണിക്ക് നാലാം സ്ഥാനത്ത് ബാറ്റ് ചെയ്തിരുന്ന കോഹ്ലിക്ക് പകരം ഇനിയാര് ബാറ്റ് വീശുമെന്നതും ഒരു ചോദ്യമാണ്. സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ അടക്കം ബാറ്റ് ചെയ്ത നാലാം നമ്പറിൽ നിന്ന് കോഹ്ലി ഇറങ്ങുമ്പോൾ പകരമാര് വരുമെന്ന് നോക്കാം…

വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത് ഇന്ത്യൻ ക്രിക്കറ്റിന് വലിയ വിടവ് കൂടി സൃഷ്ടിച്ച് കൊണ്ടാണ്. ടെസ്റ്റ് ക്രിക്കറ്റിലെ ഐക്കോണിക്ക് നാലാം സ്ഥാനത്ത് ബാറ്റ് ചെയ്തിരുന്ന കോഹ്ലിക്ക് പകരം ഇനിയാര് ബാറ്റ് വീശുമെന്നതും ഒരു ചോദ്യമാണ്. സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ അടക്കം ബാറ്റ് ചെയ്ത നാലാം നമ്പറിൽ നിന്ന് കോഹ്ലി ഇറങ്ങുമ്പോൾ പകരമാര് വരുമെന്ന് നോക്കാം…

ശ്രേയസ് അയ്യർ, സായി സുദർശൻ, എന്നിവരുടെ പേരുകളാണ് സജീവമായുള്ളത്. 30 കാരനായ ശ്രേയസ് അയ്യരിനെക്കാളും പുതുമുഖമായ സായി സുദർശനേക്കാളും ഈ പൊസിഷനിൽ ഏറ്റവും അനുയോജ്യൻ ശുഭ്മാ ൻ ഗില്ലാണ്.

എന്നും ഇന്ത്യൻ ക്രിക്കറ്റിന്റെ ബ്രാൻഡ് അംബാസിഡർമാരാണ് നാലാം നമ്പർ പൊസിഷൻ സ്ഥിരമാക്കിക്കൊണ്ടിരുന്നത്. സച്ചിൻ ടെണ്ടുൽക്കർക്ക് ശേഷം ആ പദവി പിന്നീട് ഇന്ത്യൻ ക്രിക്കറ്റിന്റെ നട്ടെല്ലായ കൊഹ്‌ലിയിലേക്ക് മാറി. ഇനി ആ പൊസിഷനിലേക്ക് ഏറ്റവും അർഹൻ ഇന്ത്യൻ ക്രിക്കറ്റിന്റെ അടുത്ത ബ്രാൻഡായ ഗിൽ തന്നെയാണ്.

നിലവിൽ മൂന്നാം നമ്പറിലാണ് ഗിൽ ഇറങ്ങുന്നത്. ഇത് ഒരു പടി കൂടി ഇറങ്ങിച്ചെന്നായിരിക്കും ഇനി ഗിൽ ഇന്ത്യയ്ക്ക് വേണ്ടി റെഡ്ബോൾ ക്രിക്കറ്റിൽ ബാറ്റ് വീശുക.

അതേ സമയം, അടുത്ത ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായക സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ പരിഗണിക്കുന്ന പേരാണ് ഗിൽ. ഗിൽ നായകനാവുമ്പോൾ ഋഷഭ് പന്ത് ഉപനായകനാവുമെന്നാണ് പ്രബലമായ റിപോർട്ടുകൾ.