CricketIndian Cricket TeamSports

4 വർഷത്തിന് ശേഷം വീണ്ടും ഇന്ത്യൻ ടീമിലേക്ക്; ഏഷ്യകപ്പിൽ സർപ്രൈസ് എൻട്രി

ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാഴ്ത്തുന്ന ഒരു വാർത്ത പുറത്തുവരുന്നു. നാല് വർഷം നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു താരം വീണ്ടും ഇന്ത്യൻ ടി20 ടീമിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ.

ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാഴ്ത്തുന്ന ഒരു വാർത്ത പുറത്തുവരുന്നു. നാല് വർഷം നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു താരം വീണ്ടും ഇന്ത്യൻ ടി20 ടീമിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ.

ഐ.പി.എല്ലിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളെ പരിഗണിക്കുമെന്ന സൂചന നൽകികൊണ്ട്, വരാനിരിക്കുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിൽ ക്രൂണാൽ പാണ്ഡ്യയെ ഉൾപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

അവസാനമായി 2021-ലാണ് ക്രൂണാൽ ഇന്ത്യക്കായി ഒരു ടി20 മത്സരം കളിച്ചത്. അതിനുശേഷം ടീമിന് പുറത്തായിരുന്ന താരം, ഐ.പി.എല്ലിലെ സ്ഥിരതയാർന്ന പ്രകടനത്തിലൂടെ സെലക്ടർമാരുടെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിരുന്നു.

റൺസ് നേടാനും വിക്കറ്റുകൾ വീഴ്ത്താനും കഴിവുള്ള ഒരു ഓൾറൗണ്ടർ എന്ന നിലയിൽ ക്രൂണാൽ ടീമിന് കൂടുതൽ ബാലൻസ് നൽകും. പ്രത്യേകിച്ചും ഏഷ്യാ കപ്പ് പോലുള്ള ഒരു വലിയ ടൂർണമെന്റിൽ ഇത് നിർണായകമാകും.

കഴിഞ്ഞ സീസണിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ (ആർസിബി) താരമായിരുന്ന ക്രൂണാൽ പാണ്ഡ്യയുടെ ഈ തിരിച്ചുവരവ് ടീം ഇന്ത്യയ്ക്ക് പുതിയ ഊർജ്ജം നൽകും. അദ്ദേഹത്തിൻ്റെ മടങ്ങിവരവിനായി ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ്.