അടുത്ത സീസൺ ഐ എസ് എൽ സംബന്ധിച്ച് ചില അവ്യക്തതകൾ നിലനിൽക്കുന്നതിനാൽ വിദേശ താരങ്ങൾ ഉൾപ്പെടെയുള്ളവർ ആശങ്കയിലാണ്. തങ്ങളുടെ കരിയറിലെ ഏറ്റവും മികച്ച സമയങ്ങളിലൊരു സീസൺ നഷ്ടപ്പെടുമോയെന്ന ആശങ്ക ചില വിദേശതാരങ്ങൾക്കുണ്ട്
മുൻപ് ഇന്ത്യൻ ക്ലബ്ബുകൾക്ക് നേട്ടങ്ങളുണ്ടാക്കി നൽകിയ വിദേശ താരങ്ങളെയാണ് ഇപ്പോൾ ഒഴിവാക്കാൻ ക്ലബ്ബുകൾ നിർബന്ധിതരാകുന്നത്. ഈ സാഹചര്യം ഇന്ത്യൻ ഫുട്ബോളിന് പൊതുവെ ഒരു വലിയ തിരിച്ചടിയാണ്. സീസൺ റദ്ദാക്കിയാൽ ക്ലബ്ബുകൾ അടച്ചുപൂട്ടേണ്ടി വരുമോ എന്ന ഭയവും നിലവിലുണ്ട്.
സാധാരണ ഗതിയിൽ ലീഗുകൾ മുടങ്ങിപ്പോകുമ്പോൾ ഇത്തരം സമീപനങ്ങൾ ക്ലബ്ബുകൾ സ്വീകരിക്കാറുണ്ട്. സമീപകാലത്ത് റഷ്യ-യുക്രൈൻ യുദ്ധത്തെത്തുടർന്ന് ഉക്രൈൻ ഫുട്ബോൾ ലീഗ് നിർത്തിവെച്ചപ്പോൾ, അവിടുത്തെ ക്ലബ്ബുകൾ തങ്ങളുടെ താരങ്ങളെ മറ്റ് രാജ്യങ്ങളിലെ ലീഗുകളിലേക്ക് ലോണിൽ അയച്ച് സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാൻ ശ്രമിച്ചിരുന്നു.
ഫുട്ബോൾ സ്പോർട്സ് ഡെവലപ്‌മെന്റ് ലിമിറ്റഡും (FSDL) എഐഎഫ്എഫും തമ്മിലുള്ള MRA 2025 ഡിസംബറിൽ അവസാനിക്കും.പുതിയ കരാർ സംബന്ധിച്ച ചർച്ചകളിൽ വ്യക്തത വരാത്തതും സുപ്രീം കോടതിയിൽ നിലനിൽക്കുന്ന എഐഎഫ്എഫ് ഭരണഘടനയുമായി ബന്ധപ്പെട്ട കേസുകളുമാണ് ഈ പ്രതിസന്ധിക്ക് കാരണം.
കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാനപ്പെട്ട രണ്ട് സൂപ്പർ താരങ്ങളെയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ലക്ഷ്യം വെക്കുന്നത്. വരാൻ പോകുന്ന സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഈ പ്രധാന താരങ്ങൾ ടീമിൽ തുടരുന്ന സംബന്ധിച്ചുള്ള അപ്ഡേറ്റ് ലഭിച്ചിട്ടുണ്ട്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിന് മുന്നോടിയായുള്ള മൂന്നാമത്തെ സൈനിങാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ഇതോടെ പൂർത്തിയാക്കിയത്. അതേസമയം കൂടുതൽ സൈനിങ്സിനു വേണ്ടിയും ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ തുടരുകയാണ്.
വിദേശതാരങ്ങളുടെ സ്കൗട്ടിങ്ങിയായി ലാറ്റിൻ അമേരിക്ക രാജ്യമായ കൊളമ്പിയ, കൂടാതെ ഏഷ്യൻ രാജ്യമായ തായ്ലാൻഡ്, ആഫ്രിക്കൻ രാജ്യമായ നൈജീറിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് ബ്ലാസ്റ്റേഴ്‌സ് പോവുമെന്ന് സ്പോർട്ടിങ് ഡയറക്ടർ സൂചിപ്പിച്ചു.
ഐ എസ് എല്ലിന്റെ വരാൻ പോകുന്ന സീസണിനു മുൻപായി കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ചില താരങ്ങൾ പടിയിറങ്ങിയിട്ടുണ്ട്. കരാർ അവസാനിച്ചും മറ്റുമായാണ് കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും താരങ്ങൾ പടിയിറങ്ങിയത്.
ഇന്ത്യൻ സൂപ്പർ ലീഗ് ടൂർണമെന്റിനു മുൻപായി ഒരുക്കങ്ങൾക്ക് ശക്തി പകരുവാനുള്ള ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകൾക്ക് മുന്നിലുള്ള ഈ അവസരത്തിൽ നിന്നും പിന്മാറുന്നത് ഏഴ് ഐ എസ് എൽ ടീമുകളാണ്.
ഐ എസ് എൽ അടുത്ത സീസണിലേക്ക് വേണ്ടി രണ്ട് ഇന്ത്യൻ താരങ്ങളുടെ സൈനിംഗ് പൂർത്തിയാക്കിയത് സംബന്ധിച്ചുള്ള പ്രധാന ട്രാൻസ്ഫർ അപ്ഡേറ്റ് ആണ് കേരള ബ്ലാസ്റ്റേഴ്സ് സിഇഒ നൽകിയത്.






