Uncategorized

ലൂണയും സദോയിമുൾപ്പടെ സൂപ്പർ താരങ്ങളോട് ക്ലബ്ബ് വിട്ടു പോകാമെന്ന് ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ്👀

അടുത്ത സീസൺ ഐ എസ് എൽ സംബന്ധിച്ച് ചില അവ്യക്തതകൾ നിലനിൽക്കുന്നതിനാൽ വിദേശ താരങ്ങൾ ഉൾപ്പെടെയുള്ളവർ ആശങ്കയിലാണ്. തങ്ങളുടെ കരിയറിലെ ഏറ്റവും മികച്ച സമയങ്ങളിലൊരു സീസൺ നഷ്ടപ്പെടുമോയെന്ന ആശങ്ക ചില വിദേശതാരങ്ങൾക്കുണ്ട്

ഇന്ത്യൻ സൂപ്പർ ലീഗ് അടുത്ത സീസണിലേക്ക് തയ്യാറെടുക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകൾക്ക് തിരിച്ചടി നൽകുന്നതാണ് നിലവിൽ ഉയർന്നുവരുന്ന പ്രശ്നങ്ങൾ. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും ഐ എസ് എൽ സംഘാടകരും തമ്മിലുള്ള കരാർ അവസാനിച്ചതിനെ തുടർന്നാണ് പ്രശ്നങ്ങൾ ഉയരുന്നത്.

Also Read  –   ബ്ലാസ്റ്റേഴ്സിന്റെ സാമ്പത്തിക പ്രശ്നം കൂടി കാരണമാണിത്.!!👀 വെളിപ്പെടുത്തലുകളുമായി മാനേജ്മെന്റ്.. – Aavesham CLUB: Powering Passion

ഇത്തവണ ഇന്ത്യൻ സൂപ്പർ ലീഗ് നടക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നതിനാൽ പല വിദേശതാരങ്ങളും ക്ലബ്ബ് വിട്ട് മറ്റൊരു ലീഗുകളിലേക്ക് ചേക്കേറുന്നത് ആലോചിക്കുന്നുണ്ട്.

Also Read  –   ഫിഫ ക്ലബ്ബ് വേൾഡ് കപ്പിൽ കരോലിസ്👀ലാറ്റിൻ അമേരിക്കൻ പടക്കുതിരകൾ ബ്ലാസ്റ്റേഴ്സിലേക്ക് എത്തുമോ😍🔥 – Aavesham CLUB: Powering Passion

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയിൽ നിന്നും  സ്പാനിഷ് താരമായ ജീസസ് ജിമിനസ് ക്ലബ്ബിനോട് വിടപറഞ്ഞു.  നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് അത്ര ശുഭകരമല്ല.

Also Read  –   കിടിലൻ സൈനിങ്സ് അടിച്ചുതൂക്കാൻ എതിരാളികൾ👀ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ അപ്ഡേറ്റ് ഇതാണ്..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ സീസൺ  സംബന്ധിച്ച് അവ്യക്തതകൾ നിലനിൽക്കുന്നതിനാൽ തങ്ങളുടെ വിദേശ താരങ്ങൾക്ക് മറ്റു ക്ലബ്ബുകളിലേക്ക് പോകാൻ  അനുവാദം ബ്ലാസ്റ്റേഴ്സ് നൽകിയതായാണ് റിപ്പോർട്ടുകൾ.

Also Read  –   മെസ്സിയും അർജന്റീനയും ഇവിടെ വന്നിട്ട് ഒരു കാര്യവുമില്ല.!! ബ്ലാസ്റ്റേഴ്സിന്റെ ഇവാൻ ആശാൻ പറഞ്ഞത് ഇതാ..

നിലവിൽ കരാറിലുള്ള ശേഷിക്കുന്ന മൂന്ന് വിദേശ താരങ്ങൾക്ക് അവരുടെ ഇഷ്ടപ്രകാരം ബ്ലാസ്റ്റേഴ്സിൽ തുടരാനോ അല്ലെങ്കിൽ മറ്റു ക്ലബ്ബിൽ സൈൻ ചെയ്യുവാനോയുള്ള അനുവാദമാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നൽകിയതായി പുറത്തുവരുന്നത്.

Also Read  –   കപ്പടിക്കണമെന്നുള്ളവർ അവിടെ പോരാടും👀 ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിനെതിരെ ആരാധകർ.. – Aavesham CLUB: Powering Passion