ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുൻപായി കൊൽക്കത്ത, ഷിലോങ്ങ് തുടങ്ങിയ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വച്ച് നടക്കുന്ന ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന ടൂർണമെന്റ് ആയ ഡ്യുറണ്ട് കപ്പ് ടൂർണമെന്റിന് ഇത്തവണ ഐ എസ് എൽ ടീമുകളുടെ സാന്നിധ്യം കുറവാണ്.
Also Read – ബ്ലാസ്റ്റേഴ്സിനൊപ്പം ചെയ്തത് ഇപ്പോഴാണേലും ആവർത്തിക്കും👀🔥ഇക്കാര്യത്തിൽ പേടിയില്ലെന്ന് ഇവാൻ ആശാൻ..
കൊൽക്കത്തയിൽ നിന്നുമുള്ള മൂന്ന് ടീമുകൾ ഉൾപ്പെടെ വെറും ആറു ഐ എസ് എൽ ടീമുകൾ മാത്രമാണ് ഇത്തവണ ഡ്യുറണ്ട് കപ്പ് ടൂർണമെന്റ് കളിക്കാൻ സന്നദ്ധ അറിയിച്ചിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെയുള്ള ഏഴ് ഐഎസ് എൽ ടീമുകൾ ടൂർണമെന്റ് കളിക്കുന്നതിൽ നിന്നും പിന്മാറിയിട്ടുണ്ട്.
Also Read – മറ്റൊരു സൂപ്പർതാരത്തിനെ കൂടി എടുത്തു പുറത്തിട്ട് കൊമ്പന്മാർ👀ഇത് വേണ്ടായിരുന്നുവെന്ന് ആരാധകർ..
പ്രധാനമായും ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ തുടങ്ങുന്നത് സംബന്ധിച്ചുള്ള അവ്യക്തത നിലനിൽക്കുന്നതാണ് ടീമുകൾക്ക് പ്രീ സീസൺ ഉൾപ്പെടെയുള്ള ഒരുക്കങ്ങൾ നടത്തുന്നതിൽ തടസ്സം സൃഷ്ടിക്കുന്നത്. വ്യക്തമായ തീയതിയോ മറ്റോ വന്നിട്ടില്ലാത്തതിനാലും ഐ എസ് എൽ സംബന്ധിച്ച് കൂടുതൽ വ്യക്തതകൾ ഇനിയും വരാനുണ്ടെന്നതും ഡ്യുറണ്ട് കപ്പ് ടൂർണമെന്റിൽ നിന്നും പിന്മാറുന്നതിന് കാരണമായിട്ടുണ്ട് എന്നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സി ഇ ഒ അഭിക് ചാറ്റാർജി വ്യക്തമാക്കിയത്.
Also Read – രണ്ട് കിടിലൻ സൈനിങ്സ് കൊമ്പന്മാർ തൂക്കിയിട്ടുണ്ട്👀🔥അപ്ഡേറ്റ് നൽകി മാനേജ്മെന്റ്..
ഇത് കൂടാതെ സാമ്പത്തികമായും ചെലവ് വരുന്നതിനാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീമിനെ അയക്കുന്നതിൽ പോലും ബ്ലാസ്റ്റേഴ്‌സ് വേണ്ട എന്ന തീരുമാനമാണ് എടുത്തിട്ടുള്ളത്തെന്ന് അഭിക് പറഞ്ഞു.
Also Read – കൊമ്പന്മാരും ആറു ടീമുകളും ഇത്തവണ കളിക്കാനില്ല👀കളിക്കുന്നത് ഈ ആറു isl ടീമുകൾ മാത്രം!
ഐ എസ് എൽ ലീഗ് തുടങ്ങുന്നത് സംബന്ധിച്ച് കറക്റ്റ് തീയതി ലഭിക്കാത്തതിനാലും അവ്യക്തതകൾ നിലനിൽക്കുന്നതിനാലും താരങ്ങളെ വിളിച്ചുകൂട്ടി ഡ്യുറണ്ട് കപ്പിൽ അണിനിരത്തുന്നതിൽ ബുദ്ദിമുട്ടുണ്ടെന്ന് ബ്ലാസ്റ്റേഴ്‌സ് സി ഇ ഒ വ്യക്തമാക്കി.
Also Read – ബ്ലാസ്റ്റേഴ്സ് ഇനി ആരെയൊക്കെ ഒഴിവാക്കും? തൂക്കിവില്പനയിൽ മാനേജ്മെന്റ് പ്രതികരണം ഇതാ..
ഡ്യുറണ്ട് കപ്പിൽ പങ്കെടുക്കുന്ന മിക്ക ഐ എസ് എൽ ടീമുകൾക്കും അവരുടെ നാട്ടിൽ കളി നടക്കുന്നതിനാൽ ചെലവ് കുറവായിരിക്കുമെന്നും എന്നാൽ ബ്ലാസ്റ്റേഴ്സിനെ പോലെയുള്ള മറ്റു ടീമുകൾക്ക് ചെലവ് കൂടുമെന്നും അഭിക് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ സാമ്പത്തിക ഭദ്രത കൂടി പരിഗണിച്ചാണ് റിസർവ് ടീമിനെ പോലും ഡ്യുറണ്ട് കപ്പിൽ അയക്കാത്തതെന്ന് അഭിക് ചാറ്റാർജി വ്യക്തമാക്കി.