ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകളും. അതിനുമുമ്പായി സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെ ട്രാൻസ്ഫർ കൈമാറ്റങ്ങളാണ് നിലവിൽ ടീമുകൾ നടത്തുന്നത്.
Also Read – അഡ്രിയാൻ ലൂണയും നോഹ് സദോയിയുടെയും സൈനിങ് തൂക്കാൻ അവരെത്തി👀🔥കൈവിടുമോ ബ്ലാസ്റ്റേഴ്‌സ്?
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിന് മുമ്പായി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ചില താരങ്ങളെ ടീമിൽ നിന്നും നിലനിർത്താതെ ഒഴിവാക്കുന്നുണ്ട്. ഇതിനോടകം രണ്ട് വിദേശ താരങ്ങൾ ഉൾപ്പെടെയുള്ള തങ്ങളുടെ ചില താരങ്ങളെ ഒഴിവാക്കിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി മറ്റൊരു സൂപ്പർ താരത്തിനെ കൂടി ടീമിൽ നിന്നും ഒഴിവാക്കുകയാണ്.
Also Read – മോഹൻ ബഗാന്റെ കിടിലൻ സൂപ്പർതാരത്തിനെ സൈനിങ് തൂക്കാൻ കൊമ്പന്മാർ👀🔥
2022ൽ ഐ ലീഗ് ടീമായ ചർച്ചിൽ ബ്രദേഴ്സിൽ നിന്നും വളരെയധികം പ്രതീക്ഷകളുമായി കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ സൗരവ് മണ്ടേൽ എന്ന ഇന്ത്യൻ താരത്തിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ടീമിൽ നിലനിർത്താൻ ആഗ്രഹിക്കാതെ പുറത്താക്കുന്നത്.
Also Read – കിടിലൻ ഫോറിൻ സൈനിങ് കേരളത്തിലേക്ക്👀🔥സ്പാനിഷ് മാസ്ട്രോ സൈനിങ് തൂക്കി കഴിഞ്ഞു😍
കേരള ബ്ലാസ്റ്റേഴ്സിൽ അവസരങ്ങൾ കുറഞ്ഞ താരത്തിന് തന്റെ കഴിവ് പ്രകടിപ്പിക്കാനുള്ള മതിയായ അവസരങ്ങൾ ലഭിച്ചിരുന്നില്ല. ഇതിനിടെ ഗോകുലം കേരളക്ക് വേണ്ടിയും ലോൺ അടിസ്ഥാനത്തിൽ താരം കളിച്ചു. നിലവിൽ കരാർ അവസാനിച്ച താരത്തിന് പുതിയ കരാർ നൽകാൻ താൽപര്യമില്ലാത്ത കേരള ബ്ലാസ്റ്റേഴ്സ് സൗരവ് മണ്ടേൽ ക്ലബ്ബ് വിടുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read – ബ്ലാസ്റ്റേഴ്സിനൊപ്പം ചെയ്തത് ഇപ്പോഴാണേലും ആവർത്തിക്കും👀🔥ഇക്കാര്യത്തിൽ പേടിയില്ലെന്ന് ഇവാൻ ആശാൻ..