Uncategorized

അഡ്രിയാൻ ലൂണയും നോഹ് സദോയിയുടെയും സൈനിങ് തൂക്കാൻ അവരെത്തി👀🔥കൈവിടുമോ ബ്ലാസ്റ്റേഴ്‌സ്?

ഇന്ത്യൻ സൂപ്പർ ലീഗ് കമന്റെറ്റർ ഷൈജു ദാമോദരൻ നൽകുന്ന അപ്ഡേറ്റ് പ്രകാരം കേരള ബ്ലാസ്റ്റേഴ്സിന്റെ വളരെ പ്രധാനപ്പെട്ട രണ്ട് വിദേശ താരങ്ങൾക്ക് പിന്നാലെയാണ് ബ്ലാസ്റ്റേഴ്സ് എതിരാളികളുടെ ട്രാൻസ്ഫർ നീക്കങ്ങൾ.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെ പുതിയ താരങ്ങളെ അടുത്ത സീസണിന് മുൻപായി ടീമിൽ എത്തിക്കാനുള്ള ശ്രമങ്ങളും ബ്ലാസ്റ്റേഴ്സ് തുടരുന്നുണ്ട്.

Also Read  –  നമ്മുടെ ഇവാൻ ആശാന്റെ സൈനിങ് തൂക്കാൻ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ👀🔥

അതേസമയം കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും സൂപ്പർ താരങ്ങളെ സ്വന്തമാക്കുവാൻ എതിർ ടീമുകൾ ഓഫറുകളുമായി മുന്നോട്ടുവരുന്നുണ്ട്. പ്രധാനമായും ഇന്ത്യൻ താരങ്ങളെയാണ് ലക്ഷ്യമിടുന്നത്. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ വിദേശ സൂപ്പർതാരങ്ങളെ ലക്ഷ്യമാക്കി രണ്ട് ഐ എസ് എൽ ടീമുകൾ രംഗത്തുണ്ട്.

Also Read  –  മൗറീഞ്ഞോയും ഗാർഡിയോളയും വന്നാൽ പോലും രക്ഷിക്കാനാവില്ല!👀 ട്രാൻസ്ഫർ റൂമറിൽ ആശാൻ പറഞ്ഞതിങ്ങനെ..

കേരള ബ്ലാസ്റ്റേഴ്സിന്റെ വളരെ പ്രധാന താരങ്ങളായ അഡ്രിയാൻ ലൂണ, നോഹ് സദോയി എന്നിവർക്ക് വേണ്ടിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ രംഗത്തുള്ളത്. ബ്ലാസ്റ്റേഴ്സിന്റെ നായകനായ അഡ്രിയൻ ലൂണയെ സ്വന്തമാക്കുവാൻ താല്പര്യം പ്രകടിപ്പിച്ച് മുംബൈ സിറ്റി എഫ് സി യാണ്  മുന്നോട്ട് വന്നിട്ടുള്ളത്.

Also Read  –  ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരത്തിനെ തൂക്കാൻ എതിരാളികൾ👀🔥കൊടുക്കാൻ മനസ്സില്ലാതെ കൊമ്പന്മാരും..

നോഹ് സദോയിയെ സ്വന്തമാക്കുവാൻ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന എതിരാളികളായ  ബാംഗ്ലൂരു എഫ് സി യും രംഗത്തുണ്ട്. കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം ഒരു വർഷത്തെ കരാർ മാത്രമാണ് മൊറോക്കൻ സൂപ്പർ താരത്തിന് അവശേഷിക്കുന്നത്. അതേസമയം ബ്ലാസ്റ്റേഴ്സിനോടൊപ്പം രണ്ടു വർഷത്തെ കരാർ നായകനായ ലൂണക്ക്‌ അവശേഷിക്കുന്നുണ്ട്.

Also Read  –  ബ്ലാസ്റ്റേഴ്സിൽ എന്നെ വിലക്കിയവർ അവരാണ്.!! എന്നിട്ട് ഇപ്പോൾ തിരിച്ചുവിളിക്കുമെന്ന് തോന്നുന്നില്ലെന്ന് ആശാൻ👀