Uncategorized

മൗറീഞ്ഞോയും ഗാർഡിയോളയും വന്നാൽ പോലും രക്ഷിക്കാനാവില്ല!👀 ട്രാൻസ്ഫർ റൂമറിൽ ആശാൻ പറഞ്ഞതിങ്ങനെ..

കേരള ബ്ലാസ്റ്റേഴ്സ് വിട്ട് പോയതിനുശേഷം ഇതുവരെയും മറ്റൊരു ടീമിന്റെയും പരിശീലക ചുമതല ഏറ്റെടുക്കാതിരുന്ന ഇവാൻ വുകമനോവിചിനു മുന്നിൽ  പുതിയ ഓഫറുകൾ വരുന്നുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലേക്ക് ഒരുക്കുങ്ങൾ നടത്തുകയാണ്   കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഉൾപ്പെടെയുള്ള ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകൾ. സമ്മർ ട്രാൻസ്ഫർ ജാലകം തുറന്നതോടെ നിരവധി ട്രാൻസ്ഫർ വാർത്തകളാണ് പുറത്തുവരുന്നത്.

Also Read  –  മടങ്ങിവരുന്നുവോ നമ്മുടെ ഇവാൻ👀🔥കോച്ചായി വരാൻ ഓഫറുകൾ നൽകി😍🔥

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയെ മൂന്നു സീസണുകളിൽ പരിശീലിപ്പിച്ച പരിശീലകനായ ഇവാൻ വുകമനോവിചിനെ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം പരിശീലകനായി കൊണ്ടുവരാൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് താല്പര്യമുണ്ടെന്ന് ട്രാൻസ്ഫർ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

Also Read  –  പറഞ്ഞ സമയം വന്നപ്പോൾ മാനേജ്മെന്റ് മുങ്ങിയോ? ഫോറിൻ സൈനിങ്സുൾപ്പടെ ഇനിയും പ്രതീക്ഷിക്കാം😍🔥

നിലവിൽ മോശം ഫോമിൽ കളിക്കുന്ന ഇന്ത്യൻ ദേശീയ ടീമിനെ രക്ഷിക്കുവാൻ ഇവാൻ വുകമനോവിചിനെ കൊണ്ടുവരാൻ എ ഐ എഫ് എഫ് ആലോചിക്കുന്നുവെന്ന ട്രാൻസ്ഫർ റൂമറുകളിൽ പ്രതികരിച്ചിരിക്കുകയാണ് ഇവാൻ ആശാൻ.

Also Read  –  ബ്ലാസ്റ്റേഴ്സിന്റെ സൈനിങ്ങിനെ തിരിച്ചുവിളിച്ചു എതിരാളികൾ👀 വിട്ടുനൽകാമെന്ന് കൊമ്പന്മാരും..

ഈ ട്രാൻസ്ഫർ റൂമർ നിഷേധിച്ച ഇവാൻ വുകമനോവിച് ഇന്ത്യൻ ദേശീയ ടീം പരിശീലകനായി വരാനുള്ള സാധ്യതകൾ തള്ളിക്കളഞ്ഞു. കൂടാതെ സാക്ഷാൽ ഹോസെ മൗറീഞ്ഞോയും പെപ് ഗാർഡിയോളയും വന്നാൽ പോലും ഇന്ത്യൻ ടീമിന്റെ പ്രശ്നങ്ങൾ പരിഹരിക്കാനാവില്ലെന്നും ഇവാൻ ആശാൻ പറഞ്ഞു. പരിശീലകനല്ല മറിച് മറ്റു ചില പ്രശ്നങ്ങളാണ് ഇന്ത്യൻ ടീമിലുള്ളതെന്നും ഇവാൻ വുകമനോവിച് കൂട്ടിച്ചേർത്തു.

Also Read  –  നമ്മുടെ ഇവാൻ ആശാന്റെ സൈനിങ് തൂക്കാൻ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ👀🔥