ഇന്ത്യൻ സൂപ്പർ ലീഗ് അടുത്ത സീസണിലേക്ക് തയ്യാറെടുക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയും ആരാധകരും. ഐ എസ് എൽ ടൂർണമെന്റിന്റെ പന്ത്രണ്ടാമത്തെ പതിപ്പിനാണ് ഇത്തവണ തുടക്കം കുറിക്കുക.
Also Read – ലൂണയുടെ സൈനിങ് തൂക്കാൻ ബ്ലാസ്റ്റഴ്സിനെക്കാൾ കിടിലൻ ഓഫർ കിട്ടിയിരുന്നു👀 സൂപ്പർതാരം ചെയ്തത് ഇതാണ്..
ഐ എസ് എലിന്റെ 3 സീസണിൽ തുടർച്ചയായി പ്ലേഓഫ് യോഗ്യത നേടിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി കഴിഞ്ഞ സീസണിൽ പ്ലേ ഓഫ് പോലും കാണാതെയാണ് പുറത്തായത്. പ്രധാന പരിശീലകനായ ഇവാൻ വുകമനോവിച്ചിനെ പുറത്താക്കിയ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിനു കണക്കുകൂട്ടലുകൾ തെറ്റി.
Also Read – കേരള ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെടെ ക്ലബ്ബുകൾ സൈനിങ്സ് നിർത്തിവെച്ചോ?👀പ്രശ്നങ്ങൾ ഇതാണ്..
കേരള ബ്ലാസ്റ്റേഴ്സിനു ശേഷം മറ്റൊരു പരിശീലക ജോലിയും ഏറ്റെടുക്കാത്ത ഇവാൻ ആശാന് മുന്നിലേക്ക് നിരവധി ഓഫറുകൾ ആണ് വരുന്നത്. ഷൈജു ദാമോദരൻ നൽകുന്ന അപ്ഡേറ്റ് പ്രകാരം ഇന്ത്യൻ ദേശീയ ടീമിന്റെ മുഖ്യ പരിശീലകൻ ആവാനുള്ള ഓഫർ ഇവാൻ ആശാന് മുന്നിലുണ്ട്.
Also Read – ഇത്തവണ പ്രീസീസൺ സീൻ ആണ്👀ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെടെ വമ്പന്മാർ പദ്ധതികൾ മാറ്റുന്നു..
നിലവിലെ പരിശീലകനായ മനോലോ മാർക്കസ് പടിയിറങ്ങുകയാണെങ്കിൽ ഇവാൻ വുകമനോവിചിനെ ഇന്ത്യൻ ദേശീയ ടീം പരിശീലകനാക്കാനാണ് മുൻഗണന നൽകുന്നത്. ഇന്ത്യൻ ദേശീയ ടീം പരിശീലക ഓഫർ കൂടാതെ യൂറോപ്പിൽ നിന്നുൾപ്പടെ ഇവാൻ ആശാന് മുന്നിൽ ഓഫറുകളുണ്ട്.
Also Read – ലൂണയെ ബ്ലാസ്റ്റേഴ്സിന് വേണ്ടേൽ ഞങ്ങൾക്ക് തരൂ..ലൂണയുടെ സൈനിങ് തൂക്കാൻ എതിരാളികൾ👀🔥