ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നിലവിലുള്ള സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെ പുതിയ താരങ്ങളെ കൊണ്ടുവരാനുള്ള നീക്കങ്ങൾ നടത്തുകയാണ്.
Also Read – പെപ്രയും മിലോസും പോയി, അടുത്തത് ആര്? ബ്ലാസ്റ്റേഴ്സിന്റെ ഫോറിൻ താരങ്ങൾ ക്ലബ്ബ് വിടുന്നോ?
ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുന്നോടിയായി സമ്മർ ട്രാൻസ്ഫർ ജാലകം തുറന്നിട്ടുണ്ടെങ്കിലും ഐ എസ് എല്ലിന്റെ വരാൻപോകുന്ന സീസൺ നടത്തിപ്പിനെ കുറിച്ചുള്ള അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നതിനാൽ ട്രാൻസ്ഫർ കാര്യങ്ങളെയും ഇത് ബാധിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
Also Read – ഐഎസ്എൽ നടത്തിപ്പിന് പ്രശ്നം, ട്രാൻസ്ഫർ കാര്യങ്ങളിൽ ബ്രേക്ക് പിടിച്ച് ബ്ലാസ്റ്റേഴ്‌സും ടീമുകളും👀
സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെ പുതിയ താരങ്ങൾക്കായി നീക്കങ്ങൾ നടത്തിയ ഭൂരിഭാഗം ക്ലബ്ബുകളും പുതിയ താരങ്ങളെ സ്വന്തമാക്കുന്നത് സംബന്ധിച്ചുള്ള ട്രാൻസ്ഫർ നീക്കങ്ങൾക്ക് വേഗത കുറച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഉൾപ്പെടെയുള്ള ഐ എസ് എലിലെ ഒട്ടുമിക്ക ക്ലബ്ബുകളും പുതിയ ട്രാൻസ്ഫർ സൈനിങ്സ് പൂർത്തിയാക്കുന്നത് താത്കാലികമായി നിർത്തിയിരിക്കുകയാണ്.
Also Read – ബ്ലാസ്റ്റേഴ്സിലെത്തേണ്ട കിടിലൻ വിദേശസൈനിങ് ഫോറിൻ ക്ലബ്ബ് തൂക്കി👀🔥
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും എഫ് ഡി എസ് എലും തമ്മിലുള്ള ചർച്ചകൾ വിജയകരമായി പൂർത്തിയായാൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസൺ പതിവ് പോലെ നടക്കും. ട്രാൻസ്ഫർ സൈനിങ്സിനെയും നിലവിൽ ഈ പ്രശ്നങ്ങൾ ബാധിച്ചിട്ടുണ്ടെന്നാണ് നിലവിലെ മാർക്കറ്റിലെ അവസ്ഥ സൂചിപ്പിക്കുന്നത്.
Also Read – ലൂണയുടെ സൈനിങ് തൂക്കാൻ ബ്ലാസ്റ്റഴ്സിനെക്കാൾ കിടിലൻ ഓഫർ കിട്ടിയിരുന്നു👀 സൂപ്പർതാരം ചെയ്തത് ഇതാണ്..