ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പുതിയ ഐ എസ് എൽ സീസണിന് വേണ്ടി ടീമിൽ മാറ്റങ്ങൾ വരുത്തി പുതിയ താരങ്ങളുടെ സൈനിംഗ്സ് കാത്തിരിക്കുകയാണ്.
Also Read – എതിരാളികളുടെ ഓഫറുകൾ നിരസിച്ചു ബ്ലാസ്റ്റേഴ്‌സ് സൈനിങ് വന്നു😍🔥യഥാർത്ഥ കാരണം ഇതാ..
സമ്മർ ട്രാൻസ്ഫർ ജാലകം തുറന്നെങ്കിലും ഇതുവരെ രണ്ട് സൈനിംഗ്സ് മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കിയത്. അതേസമയം ടീമിലുള്ള രണ്ട് വിദേശ താരങ്ങളെ പുറത്താക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് ഇതുവരെയും പുതിയൊരു വിദേശ താരത്തിന്റെ സൈനിങ് സ്വന്തമാക്കിയിട്ടില്ല.
Also Read – സച്ചിൻ സുരേഷിനെ മാറ്റി ബ്ലാസ്റ്റേഴ്സിൽ നമ്പർ വൺ ആവണം!👀 ന്യൂ സൈനിങ്ങിന്റെ വെല്ലുവിളികൾ ഇതാണ്😍🔥
ക്വാമി പെപ്ര, മിലോസ് ഡ്രിൻസിച് എന്നീ വിദേശ താരങ്ങളെ ഒഴിവാക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് ഇനിയും വിദേശ താരങ്ങളുടെ ടീമിൽ നിന്നും ഒഴിവാക്കുമോ എന്ന ചോദ്യമാണ് ആരാധകർക്കുള്ളത്. നിലവിൽ ടീമിലുള്ളത് നാല് വിദേശ താരങ്ങളാണ്.
Also Read – വിദേശ സൂപ്പർതാരത്തിന്റെ കരാർ റദ്ദാക്കി ബ്ലാസ്റ്റേഴ്‌സ്👀താരത്തിനെ പുറത്താക്കി പുതിയ സൈനിങ്..
ജീസസ് ജിമിനസ്, നോഹ് സദോയി എന്നീ മുന്നേറ്റ നിര താരങ്ങൾ പരിശീലകൻ ഡേവിഡ് കറ്റാലയുടെ പദ്ധതികളിലുള്ളതിനാൽ ബ്ലാസ്റ്റേഴ്‌സ് കൈവിടാനുള്ള സാധ്യതകളില്ല. മധ്യനിര താരമായ ദുസാൻ ലഗേറ്ററിനെയുംടീമിൽ നിലനിർത്താനാണ് ബ്ലാസ്റ്റേഴ്‌സ് പ്ലാനുകൾ.
Also Read – കിടിലൻ വിദേശസൈനിങ് തൂക്കി കൊമ്പന്മാർ👀🔥ഒരുത്തൻ പോയാൽ മറ്റൊരുത്തന്റെ സൈനിങ് വന്നിരിക്കും😍🔥
അതേസമയം നായകൻ അഡ്രിയാൻ ലൂണയുടെ കാര്യത്തിൽ മാത്രമാണ് വ്യക്തതയില്ലാത്തത്. കേരള ബ്ലാസ്റ്റേഴ്‌സുമായി കരാർ ശേഷിക്കുന്നുണ്ടെങ്കിലും പുതിയ ക്ലബ്ബ് കണ്ടെത്തുവാൻ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് താരത്തിനോട് ആവശ്യപ്പെട്ടതയാണ് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നത്.
Also Read – മിലോസിനു പകരം അവൻ വരുന്നു?👀🔥 തീപ്പൊരി യൂറോപ്യൻ സൈനിങ് തൂക്കാൻ കൊമ്പന്മാർ😍🔥 – Aavesham CLUB: Powering Passion
അഡ്രിയാൻ ലൂണക്ക് അനുയോജ്യമായ പകരക്കാരനെ കിട്ടുവാണേൽ ലൂണയെ ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കുമെന്ന് ട്രാൻസ്ഫർ റിപ്പോർട്ടുകളുണ്ട്. അതേസമയം ബ്ലാസ്റ്റേഴ്‌സുമായി കരാർ ശേഷിക്കുന്ന ലൂണയെ താരത്തിന്റെ സമ്മതമില്ലാതെ ഒഴിവാക്കുവാൻ ബ്ലാസ്റ്റേഴ്സിന് കഴിയില്ല. പരസ്പര ധാരണയോടെ കരാർ റദ്ദാക്കുവാനോ അല്ലെങ്കിൽ മറ്റു ടീമുകളിലേക് വിൽക്കുക എന്നീ ഓപ്ഷനുകളാണ് മുന്നിലുള്ളത്, ഇങ്ങനെ നടക്കണമെങ്കിലും ലൂണയുടെ സമ്മതം ആവശ്യമാണ്.
Also Read – കേരള ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കിയ വിദേശതാരത്തിന്റെ സൈനിങ് തൂക്കി👀🔥ട്രാൻസ്ഫർ അപ്ഡേറ്റ്.!!