ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെ പുതിയ ഇന്ത്യൻ താരങ്ങളെ ടീമിലേക്ക് കൊണ്ടുവന്ന് അടുത്ത സീസണിലേക്ക് ടീമിനെ ശക്തമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
Also Read – ആരാണ് ചേഞ്ച് ആഗ്രഹിക്കാത്തത്!! ഇത്തവണ ചിലവ് ചുരുക്കാൻ കൊമ്പന്മാർ..
ഇതുവരെ 2 ഇന്ത്യൻ സൈനിംഗ്സ് മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പൂർത്തിയാക്കിയത്. അമെയ് റനവാടെ, അർഷ് അൻവർ ഷെയ്ഖ് എന്നീ രണ്ടു താരങ്ങളെയാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. ഈ രണ്ടു താരങ്ങളെയും ഫ്രീ ട്രാൻസ്ഫറിലൂടെയാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത് എന്നത് മറ്റൊരു വസ്തുതയാണ്.
Also Read – ഡേവിഡ് ആശാൻ കുറച്ചു വിയർക്കും! കാരണം ഈ സൈനിങ് ഇനിയുണ്ടാവില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ്👀🔥
മറ്റു ക്ലബ്ബുകളിൽ നിന്നും ഓഫറുകൾ മുന്നോട്ടുവന്നെങ്കിലും അവയെല്ലാം നിരസിച്ചു കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സിൽ സൈൻ ചെയ്തതെന്ന് വെളിപ്പെടുത്തുകയാണ് ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ്ങായ അർഷ് അൻവർ ഷെയ്ഖ്.
Also Read – ആഷികിന്റെ സൈനിങ് എന്തുകൊണ്ട് ബ്ലാസ്റ്റേഴ്‌സ് നോക്കുക പോലും ചെയ്തില്ല? ചില പ്രത്യേക കാരണങ്ങളുണ്ട്👀
മറ്റു ക്ലബ്ബുകളിൽ നിന്നുമുള്ള ഓഫറുകൾ ഉണ്ടായിരുന്നുവെങ്കിലും കേരള ബ്ലാസ്റ്റേഴ്സിന്റെ കാൾ വരികയും ബ്ലാസ്റ്റേഴ്സിന്റെ പ്ലാൻ വിശദീകരിച്ച് പറഞ്ഞുതരികയും ചെയ്തപ്പോൾ കേരള ബ്ലാസ്റ്റേഴ്സിൽ പോകുന്നത് കരിയറിന് ഗുണം ചെയ്യും എന്ന് അനുഭവപ്പെട്ടു. അങ്ങനെയാണ് താൻ കേരള ബ്ലാസ്റ്റേഴ്സിൽ സൈൻ ചെയ്തതെന്നും യുവതാരം പറഞ്ഞു.
Also Read – അഡ്രിയാൻ ലൂണയുടെ പകരക്കാരൻ സൈനിങ്👀 ഫോറിൻ സൂപ്പർതാരം പുതിയ ക്ലബ്ബിലേക്ക് വരുന്നു🔥