Uncategorized

അഡ്രിയാൻ ലൂണയുടെ പകരക്കാരൻ സൈനിങ്👀 ഫോറിൻ സൂപ്പർതാരം പുതിയ ക്ലബ്ബിലേക്ക് വരുന്നു🔥

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പുതിയ താരങ്ങളെ കൊണ്ടുവന്ന് ടീമിനെ ശക്തമാക്കാനുള്ള പോരാട്ടം തുടരുകയാണ്. സമ്മർ ട്രാൻസ്ഫർ ജാലകം തുറന്നതോടെ പുതിയ ഇന്ത്യൻ താരങ്ങൾക്കായുള്ള ട്രാൻസ്ഫർ നീക്കങ്ങളും ബ്ലാസ്റ്റേഴ്സ് ആരംഭിച്ചു.

Also Read  –  ഫ്രീ ട്രാൻസ്ഫറിൽ ആഷിക് കുരുനിയൻ തിരിച്ചുവരുന്നു👀🔥ബ്ലാസ്റ്റേഴ്സിന്റെ പ്രധാന എതിരാളികൾ സൈനിങ് തൂക്കി..

അതേസമയം അടുത്ത സീസണിന് മുന്നോടിയായി തങ്ങളുടെ ടീമിലെ വിദേശ താരങ്ങളുടെ കാര്യത്തിലും കേരള ബ്ലാസ്റ്റേഴ്സ് എഫ് സി മാറ്റങ്ങൾ വരുത്തുന്നുണ്ട്. നിലവിൽ ടീമിലുള്ള ചില വിദേശ താരങ്ങളെ ഒഴിവാക്കി പകരം പുതിയ വിദേശ സൈനിങ്സ്കൊണ്ടുവരാനാണ് ബ്ലാസ്റ്റേഴ്സിന്റെ പദ്ധതികൾ.

Also Read  –  മിലോസിനു പകരം യൂറോപ്യൻ സൈനിങ് കൊമ്പന്മാരിലേക്ക്👀🔥പിടിവിടാതെ എതിരാളികളും പിന്നാലെ..

നായകനായ അഡ്രിയാൻ ലൂണക്കും കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പകരക്കാരനെ നോക്കുന്നുണ്ടെന്ന് ട്രാൻസ്ഫർ റിപ്പോർട്ടുകളും ശക്തമാണ്. ലൂണക്ക്‌ പകരമായി ഐ എസ് എല്ലിൽ കളിക്കുന്ന സ്കോടീഷ് വിദേശ താരത്തിന് കേരള ബ്ലാസ്റ്റേഴ്സ് നോട്ടമിട്ടിരുന്നുവെന്ന് ട്രാൻസ്ഫർ റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.

Also Read  –  കോടികൾ എറിഞ്ഞുള്ള വിലപേശൽ👀🔥ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിനു കഴിയുമോ ഇതുപോലെ സൈനിങ്സ്..

ചെന്നൈയിൻ എഫ്സിയുടെ വിദേശ താരമായ കോണോർ ഷീൽഡ്സിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് നോട്ടമിട്ടിരുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലായി ഐ എസ് എലിൽ ചെന്നൈയിന് വേണ്ടി പന്ത് തട്ടുന്ന ഈ വിദേശ താരത്തിന്റെ ബ്ലാസ്റ്റേഴ്‌സിലേക്കുള്ള സൈനിങ് സാധ്യതകളും അടയുകയാണ്.

Also Read  –  ആരാണ് ചേഞ്ച്‌ ആഗ്രഹിക്കാത്തത്!! ഇത്തവണ ചിലവ് ചുരുക്കാൻ കൊമ്പന്മാർ..

നിലവിൽ പുറത്തുവരുന്ന ട്രാൻസ്ഫർ റിപ്പോർട്ടുകൾ പ്രകാരം ഈസ്റ്റ് ബംഗാൾ  കോണോർ ഷീൽഡ്സിനെ സ്വന്തമാക്കിയതായാണ് അപ്ഡേറ്റ്. അടുത്ത സീസണിന് മുന്നോടിയായി തങ്ങളുടെ മൂന്നാമത്തെ വിദേശ താരത്തിനെയായിരിക്കും ഈസ്റ്റ് ബംഗാൾ കോണോർ ഷീൽഡ്സിന്റെ സൈനിങ്ങോടെ സ്വന്തമാക്കുന്നത്.

Also Read  –  ഡേവിഡ് ആശാൻ കുറച്ചു വിയർക്കും! കാരണം ഈ സൈനിങ് ഇനിയുണ്ടാവില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ്👀🔥