ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിന് മുൻപായി ട്രാൻസ്ഫർ കൈമാറ്റങ്ങളുമായി ടീമിനെ ശക്തമാക്കുകയാണ് ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകൾ. മികച്ച ഇന്ത്യൻ താരങ്ങളുടെ സൈനിങ്‌സ് കൊണ്ടുവരാനാണ് ഓരോ ടീമുകളുടെയും ശ്രമങ്ങൾ.
Also Read – എതിരാളികളുടെ കിടിലൻ സൂപ്പർതാരത്തിന്റെ സൈനിങ് ബ്ലാസ്റ്റേഴ്‌സ് തൂക്കുമോ? ട്രാൻസ്ഫർ അപ്ഡേറ്റ് പുറത്ത്..
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചാമ്പ്യന്മാരായ മോഹൻ ബഗാന്റെ മലയാളി സൂപ്പർതാരമായ ആഷിക് കുരുണിയൻ 2022 ലാണ് മൂന്നുവർഷത്തെ കരാറിൽ കൊൽക്കത്ത ക്ലബുമായി ഒപ്പുവക്കുന്നത്. നിലവിൽ ക്ലബ്ബുമായുള്ള കരാർ അവസാനിച്ച് ഫ്രീ ഏജന്റ് ആയി മാറിയ താരം തന്റെ പഴയ ക്ലബ്ബിലേക്ക് തിരിച്ചെത്തുകയാണ്.
Also Read – ഗൾഫിലും തായ്ലാൻഡിലുമല്ല! ഇത്തവണ വിത്യസ്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്👀🔥
മൂന്നുവർഷത്തെ മോഹൻ ബഗാൻ കരിയറിന് ശേഷം ബംഗളൂരു എഫ് സി യിലേക്കാണ് സൂപ്പർതാരം തിരിച്ചുവരുന്നത്. കൊൽക്കത്ത ക്ലബ്ബിനോടൊപ്പം ഇന്ത്യൻ സൂപ്പർ ലീഗിലെ കിരീടങ്ങൾ സ്വന്തമാക്കിയാണ് മലയാളി താരം മടങ്ങുന്നത്.
Also Read – ട്രാൻസ്ഫർ ടാർഗറ്റുകൾ കൊമ്പന്മാർ ലോക്ക് ചെയ്തിട്ടുണ്ട്👀🔥കിടിലൻ സൈനിങ്സ് പ്രതീക്ഷിക്കാം..
അതേസമയം ബംഗളൂരു എഫ്സിയുമായി ദീർഘകാല കരാറിലാണ് ആഷിക് ഒപ്പുവെക്കുക. മറ്റു ഐ എസ് എൽ ക്ലബ്ബുകളിൽ നിന്നും ഓഫറുകൾ ഉണ്ടായിരുന്നുവെങ്കിലും ബംഗ്ലൂര് എഫ്സിയെയാണ് താരം തെരഞ്ഞെടുത്തത്.
Also Read – ട്രാൻസ്ഫർ ടാർഗറ്റുകൾ കൊമ്പന്മാർ ലോക്ക് ചെയ്തിട്ടുണ്ട്👀🔥കിടിലൻ സൈനിങ്സ് പ്രതീക്ഷിക്കാം..