ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലേക്ക് തയ്യാറെടുക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകൾ ട്രാൻസ്ഫർ കൈമാറ്റങ്ങളുമായി സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ വമ്പൻ നീക്കങ്ങൾ നടത്തുകയാണ്.
Also Read – ട്രാൻസ്ഫർ ടാർഗറ്റുകൾ കൊമ്പന്മാർ ലോക്ക് ചെയ്തിട്ടുണ്ട്👀🔥കിടിലൻ സൈനിങ്സ് പ്രതീക്ഷിക്കാം..
മികച്ച ഇന്ത്യൻ താരങ്ങളെ സ്വന്തമാക്കുവാൻ ഐ എസ് എലിലെ പ്രമുഖ ക്ലബ്ബുകളുടെ ട്രാൻസ്ഫർ നീക്കങ്ങളാണ് സമ്മർ ട്രാൻസ്ഫർ ജാലകം തുറന്നതോടെ ആരംഭിച്ചത്. മുംബൈ സിറ്റി എഫ്സിയിൽ നിന്നും ഇന്ത്യൻ സൂപ്പർ താരത്തിനെ കോടികൾ നൽകി സ്വന്തമാക്കാൻ മുന്നോട്ടു വന്നിരിക്കുകയാണ് മറ്റൊരു വമ്പൻ ക്ലബ് ആയ മോഹൻ ബഗാൻ.
Also Read – ട്രാൻസ്ഫർ ടാർഗറ്റുകൾ കൊമ്പന്മാർ ലോക്ക് ചെയ്തിട്ടുണ്ട്👀🔥കിടിലൻ സൈനിങ്സ് പ്രതീക്ഷിക്കാം..
മുംബൈ സിറ്റി എഫ്സിയുടെ സെന്റർ ബാക്ക് പൊസിഷനിൽ കളിക്കുന്ന ഇന്ത്യൻ നാഷണൽ ടീം അംഗമായ മെഹ്താബ് സിങ്ങിന് വേണ്ടിയാണു ട്രാൻസ്ഫർ നീക്കങ്ങൾ അരങ്ങേറുന്നത്. അടുത്തവർഷം കരാർ അവസാനിക്കുന്ന താരത്തിന് 3.5 കോടി രൂപയാണ് ട്രാൻസ്ഫർ തുകയായി മുംബൈ സിറ്റി എഫ് സി ചോദിക്കുന്നത്.
Also Read – ഫ്രീ ട്രാൻസ്ഫറിൽ ആഷിക് കുരുനിയൻ തിരിച്ചുവരുന്നു👀🔥ബ്ലാസ്റ്റേഴ്സിന്റെ പ്രധാന എതിരാളികൾ സൈനിങ് തൂക്കി..
അതേസമയം നിലവിൽ 2.5 കോടി രൂപ നൽകാമെന്നാണ് മോഹൻ ബഗാന്റെ ഓഫർ. സൂപ്പർതാരത്തിനു വേണ്ടിയുള്ള വിലപേശൽ വരുംദിവസങ്ങളിലും മുംബൈ സിറ്റി എഫ് സിയും മോഹൻ ബഗാനും തുടരും. 2016ൽ ഈസ്റ്റ് ബംഗാളിലൂടെ സീനിയർ കരിയർ ആരംഭിച്ച് താരം ഗോകുലം കേരളക്ക് വേണ്ടിയും ലോൺ അടിസ്ഥാനത്തിൽ പന്ത് തട്ടിയിട്ടുണ്ട്. 2020ൽ മുംബൈ സിറ്റി എഫ്സിയിൽ എത്തിയ താരം ഏകദേശം അഞ്ചുവർഷത്തോളമാണ് മുംബൈ സിറ്റിക്കൊപ്പം ചെലവഴിച്ചത്.
Also Read – മിലോസിനു പകരം യൂറോപ്യൻ സൈനിങ് കൊമ്പന്മാരിലേക്ക്👀🔥പിടിവിടാതെ എതിരാളികളും പിന്നാലെ..