Uncategorized

ആരാണ് ചേഞ്ച്‌ ആഗ്രഹിക്കാത്തത്!! ഇത്തവണ ചിലവ് ചുരുക്കാൻ കൊമ്പന്മാർ..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിൽ കിരീടം ലക്ഷ്യമാക്കി തയ്യറെടുപ്പുകൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ഐ എസ് എൽ സീസണിന് മുന്നോടിയായി പ്രീസീസൺ കളിക്കുന്നത് സംബന്ധിച്ച് അപ്ഡേറ്റ് നൽകിയിട്ടുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിലേക്ക് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും പുതിയ  ട്രാൻസ്ഫർ സൈനിംഗ് സ്വന്തമാക്കാനുള്ള  നീക്കങ്ങളിലാണ്.

Also Read  –  ട്രാൻസ്ഫർ ടാർഗറ്റുകൾ കൊമ്പന്മാർ ലോക്ക് ചെയ്തിട്ടുണ്ട്👀🔥കിടിലൻ സൈനിങ്സ് പ്രതീക്ഷിക്കാം..

ഐ എസ് എൽ സീസൺ തുടങ്ങുന്നതിനു മുൻപായി പുതിയ താരങ്ങളെ ടീമിൽ എത്തിച്ചുകൊണ്ട് പ്രീസീസൺ തയ്യാറെടുപ്പുകൾ ഗംഭീരമായി നടത്താനാണ് ബ്ലാസ്റ്റേഴ്സിന്റെ പദ്ധതികൾ. പ്രീസീസൺ പരിശീലനം ഇത്തവണ പതിവിനു വിപരീതമായി ഇന്ത്യയിൽ വെച്ചായിരിക്കും നടത്തുക.

Also Read  – ഫ്രീ ട്രാൻസ്ഫറിൽ ആഷിക് കുരുനിയൻ തിരിച്ചുവരുന്നു👀🔥ബ്ലാസ്റ്റേഴ്സിന്റെ പ്രധാന എതിരാളികൾ സൈനിങ് തൂക്കി..

മുൻപ് വിദേശരാജ്യങ്ങളിൽ പോയി പ്രീസീസൺ പരിശീലനം സംഘടിപ്പിച്ച കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി അവിടെയുള്ള ക്ലബ്ബുകളുമായി പ്രീസീസൺ സൗഹൃദമത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. എന്നാൽ ഇത്തവണ മുഴുവൻ പ്രീസീസൺ പരിശീലനവും ഇന്ത്യയിൽ വച്ചായിരിക്കും എന്നാണ് ബ്ലാസ്റ്റേഴ്സിന്റെ  സി ഇ ഒ അഭിക് ചാറ്റർജി പറഞ്ഞത്.

Also Read  –  മിലോസിനു പകരം യൂറോപ്യൻ സൈനിങ് കൊമ്പന്മാരിലേക്ക്👀🔥പിടിവിടാതെ എതിരാളികളും പിന്നാലെ..

ഇന്ത്യയിൽ നിന്നുള്ള ക്ലബ്ബുകളുമായിട്ടായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ പരിശീലന സൗഹൃദം മത്സരങ്ങളും സംഘടിപ്പിക്കുക. മുൻപത്തെ സീസണുകളിൽ യു എ ഇ, തായ്ലാൻഡ് എന്നിവിടങ്ങളിലാണ് ബ്ലാസ്റ്റേഴ്സ് പ്രീ സീസൺ സംഘടിപ്പിച്ചത്.

Also Read  –  കോടികൾ എറിഞ്ഞുള്ള വിലപേശൽ👀🔥ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിനു കഴിയുമോ ഇതുപോലെ സൈനിങ്സ്..