Uncategorized

ആഷികിന്റെ സൈനിങ് എന്തുകൊണ്ട് ബ്ലാസ്റ്റേഴ്‌സ് നോക്കുക പോലും ചെയ്തില്ല? ചില പ്രത്യേക കാരണങ്ങളുണ്ട്👀

ഐ എസ് എല്ലിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി മികച്ച ഇന്ത്യൻ താരങ്ങളെ കൊണ്ടുവന്ന് ടീമിനെ ശക്തമാക്കാനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്.

ഐ എസ് എൽ അടുത്ത സീസണിന് മുന്നോടിയായി ഇതുവരെ രണ്ട് ഇന്ത്യൻ താരങ്ങളുടെ സൈനിങ്ങ് ആണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പൂർത്തിയാക്കിയത്. അതേസമയം മലയാളി സൂപ്പർതാരമായ ആഷിക് കുരുണിയൻ മോഹൻ ബഗാനുമായി കരാർ അവസാനിച്ച് ഫ്രീ ഏജന്റ് ആയി മാറിയതോടെ താരത്തിനായി ഐ എസ് എൽ ക്ലബ്ബുകൾ മുന്നോട്ട് വന്നിരുന്നു.

Also Read  –  ആരാണ് ചേഞ്ച്‌ ആഗ്രഹിക്കാത്തത്!! ഇത്തവണ ചിലവ് ചുരുക്കാൻ കൊമ്പന്മാർ..

എന്നാൽ തന്റെ പഴയ ക്ലബ്ബായ ബാംഗ്ലൂർ എഫ്സിയിലേക്ക് തിരിച്ചു പോകാൻ ആയിരുന്നു താരം തീരുമാനിച്ചത്. ഈ മലയാളി സൂപ്പർ താരത്തിനെ കേരള ബ്ലാസ്റ്റേഴ്സിന് സ്വന്തമാക്കികൂടെ എന്ന് ആരാധകർ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.

Also Read  –  ഫ്രീ ട്രാൻസ്ഫറിൽ ആഷിക് കുരുനിയൻ തിരിച്ചുവരുന്നു👀🔥ബ്ലാസ്റ്റേഴ്സിന്റെ പ്രധാന എതിരാളികൾ സൈനിങ് തൂക്കി..

എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി യിലേക്ക് വരാൻ ചില താരങ്ങൾ താല്പര്യം കാണിക്കുന്നില്ല എന്നതാണ് വസ്തുത. സാലറിയുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും കൂടാതെ അവസരങ്ങളുടെയും കാര്യത്തിൽ കേരള ബ്ലാസ്റ്റഴ്സിനെക്കാൾ മുൻപന്തിയിൽ മറ്റു ചില ഐ എസ് എൽ ക്ലബ്ബുകൾ മുന്നിട്ടു നിൽക്കുന്നതിനാൽ കരിയറിനു ഗുണം ചെയുന്ന മികച്ച ഓപ്ഷനാണ് സൂപ്പർതാരങ്ങൾ തിരഞ്ഞെടുക്കുന്നത്.

Also Read  –  മിലോസിനു പകരം യൂറോപ്യൻ സൈനിങ് കൊമ്പന്മാരിലേക്ക്👀🔥പിടിവിടാതെ എതിരാളികളും പിന്നാലെ..

കൂടാതെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഓഫർ ചെയ്യുന്ന സാലറിയും മറ്റും സൂപ്പർതാരങ്ങൾക്ക് അംഗീകരിക്കാൻ കഴിയാത്തതാണ്. ടീമിലുള്ള പല താരങ്ങളും ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന്റെ ഈ പിശുക്ക് കാരണം കഴിഞ്ഞ സീസണ്കളിലായി ക്ലബ്ബ് വിട്ടിരുന്നു.

Also Read   –  കോടികൾ എറിഞ്ഞുള്ള വിലപേശൽ👀🔥ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിനു കഴിയുമോ ഇതുപോലെ സൈനിങ്സ്..