ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി അടുത്ത സീസണിന് മുന്നോടിയായി വിദേശ സൈനിംഗ് ഉൾപ്പെടെയുള്ള പൂർത്തിയാക്കുവാൻ ആണ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ സീസണിൽ ടീമിൽ കളിച്ച പെപ്ര, മിലോസ് എന്ന രണ്ടു വിദേശ താരങ്ങളെ ഇതിനോടകം ഒഴിവാക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് നായകനായ അഡ്രിയാൻ ലൂണയെ ഒഴിവാക്കുമോയെന്ന ചോദ്യമാണ് സംശയത്തിലുള്ളത്. താരത്തിനോട് പുതിയ ക്ലബ്ബിനെ കണ്ടെത്തുവാൻ മാനേജ്മെന്റ് ആവശ്യപ്പെട്ടതായാണ് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നത്.
Also Read – പെപ്രയും മിലോസും പോയി, അടുത്തത് ആര്? ബ്ലാസ്റ്റേഴ്സിന്റെ ഫോറിൻ താരങ്ങൾ ക്ലബ്ബ് വിടുന്നോ?
തുടർച്ചയായി നാല് സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ നായകൻ തകർപ്പൻ പ്രകടനമാണ് ഇതുവരെ ബ്ലാസ്റ്റേഴ്സിനായി കാഴ്ച്ച വെച്ചത്. ബ്ലാസ്റ്റേഴ്സ് നൽകുന്നതിനേക്കാൾ മികച്ച സാലറിയിൽ ഓഫറുകൾ മറ്റു ഐ എസ് എൽ ക്ലബ്ബുകൾ നൽകിയെങ്കിലും താരം ബ്ലാസ്റ്റേഴ്സിൽ തുടരാനാണ് തീരുമാനിച്ചത്.
Also Read – ഐഎസ്എൽ നടത്തിപ്പിന് പ്രശ്നം, ട്രാൻസ്ഫർ കാര്യങ്ങളിൽ ബ്രേക്ക് പിടിച്ച് ബ്ലാസ്റ്റേഴ്‌സും ടീമുകളും👀
മുൻപ് എഫ് സി ഗോവ താരത്തിനുവേണ്ടി മൂന്നുവർഷത്തെ കരാറിൽ ബ്ലാസ്റ്റേഴ്സിനേക്കാൾ മികച്ച ഓഫർ നൽകിയെങ്കിലും ലൂണ ബ്ലാസ്റ്റേഴ്സിൽ തുടരാൻ തീരുമാനിച്ചു. കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുമായി കരാർ ശേഷിക്കുന്ന അഡ്രിയാൻ ലൂണ അടുത്ത സീസണിലും ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Also Read – ബ്ലാസ്റ്റേഴ്സിലെത്തേണ്ട കിടിലൻ വിദേശസൈനിങ് ഫോറിൻ ക്ലബ്ബ് തൂക്കി👀🔥