ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ നിന്നും വരാൻ പോകുന്ന സീസണിന് മുന്നോടിയായി നായകനായ അഡ്രിയാൻ ലൂണ ക്ലബ്ബ് വിടുമോ എന്ന കാര്യം ഇപ്പോഴും വ്യക്തതയില്ലാതെ തുടരുകയാണ്.
Also Read – സച്ചിൻ സുരേഷിനെ മാറ്റി ബ്ലാസ്റ്റേഴ്സിൽ നമ്പർ വൺ ആവണം!👀 ന്യൂ സൈനിങ്ങിന്റെ വെല്ലുവിളികൾ ഇതാണ്😍🔥
സൂപ്പർതാരത്തിനോട് പുതിയ ക്ലബ്ബിനെ കണ്ടെത്തുവാൻ മാനേജ്മെന്റ് ആവശ്യപ്പെട്ടതാണ് ട്രാൻസ്ഫർ റിപ്പോർട്ടുകൾ. അതേസമയം കേരള ബ്ലാസ്റ്റേഴ്സിൽ തുടരുവാനാണ് ലൂണയുടെ ഇഷ്ടമെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ പ്ലാനുകളിൽ ലൂണയില്ലെന്നും മാനേജ്മെന്റ് താരത്തിനോട്സൂചിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്.
Also Read – വിദേശ സൂപ്പർതാരത്തിന്റെ കരാർ റദ്ദാക്കി ബ്ലാസ്റ്റേഴ്‌സ്👀താരത്തിനെ പുറത്താക്കി പുതിയ സൈനിങ്..
എന്തായാലും മുൻപും ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച താരങ്ങളുമായി മാനേജ്മെന്റിനു പ്രശ്നങ്ങളുണ്ടായിരുന്നു. അർജന്റീന താരമായ പെരേര ഡയസുമായുണ്ടായ പ്രശ്നങ്ങൾ എല്ലാവർക്കുമറിയാവുന്നതാണ്.
Also Read – കിടിലൻ വിദേശസൈനിങ് തൂക്കി കൊമ്പന്മാർ👀🔥ഒരുത്തൻ പോയാൽ മറ്റൊരുത്തന്റെ സൈനിങ് വന്നിരിക്കും😍🔥
കൂടാതെ സാലറി കൂട്ടിചോദിച്ച അൽവാരോ വസ്കസ്, ദിമിത്രിയോസ് ഡയമന്റാകോസ് തുടങ്ങിയ താരങ്ങൾക്ക് ഇല്ല എന്ന മറുപടിയാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് നൽകിയത്. തുടർന്ന് ഈ താരങ്ങളെ ബ്ലാസ്റ്റേഴ്സിനേക്കാൾ മികച്ച രീതിയിൽ താരങ്ങൾ ആഗ്രഹിച്ച ഓഫറുകൾ നൽകി മറ്റു ഐ എസ് എൽ ടീമുകൾ സ്വന്തമാക്കി.
Also Read – മിലോസിനു പകരം അവൻ വരുന്നു?👀🔥 തീപ്പൊരി യൂറോപ്യൻ സൈനിങ് തൂക്കാൻ കൊമ്പന്മാർ😍🔥 – Aavesham CLUB: Powering Passion
സഹൽ, രാഹുൽ, ജീക്സൻ തുടങ്ങി കഴിഞ്ഞ സീസണുകളിൽ ബ്ലാസ്റ്റേഴ്സ് കളിച്ചിരുന്ന മികച്ച ഇന്ത്യൻ താരങ്ങളും തങ്ങൾക്ക് മികച്ച ഓഫറുകൾ ലഭിക്കുന്നിടത്തേക്ക് കൂടുമാറുന്നത് നമ്മൾ കണ്ടു. മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരങ്ങളെ നിലനിർത്തി സ്ഥിരതയുള്ള ടീമായി ഓരോ സീസണിലേക്ക് പ്രവേശിക്കുന്നതിനു പകരമായി ഓരോ സീസൺ കഴിയുമ്പോഴും കൂടുതൽ താരങ്ങൾ മാറിമാറി വരുന്നതും ടീമിന്റെ പ്രകടനത്തിനെ ബാധിക്കും.
Also Read – കേരള ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കിയ വിദേശതാരത്തിന്റെ സൈനിങ് തൂക്കി👀🔥ട്രാൻസ്ഫർ അപ്ഡേറ്റ്.!!
ഇപ്പോഴിതാ നായകൻ ലൂണയെ ഒഴിവാക്കുന്ന കാര്യത്തിലും ബ്ലാസ്റ്റേഴ്‌സ് ആലോചനകളിലാണ്. അഡ്രിയാൻ ലൂണയെ ഒഴിവാക്കി പകരം പുതിയ വിദേശ താരത്തിനെ കൊണ്ടുവരാനാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് പദ്ധതികൾ. ബ്ലാസ്റ്റേഴ്‌സുമായി കരാർ ശേഷിക്കുന്ന ലൂണ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിൽ തുടരാനുള്ള കൂടുതൽ സാധ്യതകളും മുന്നിലുണ്ട്.
Also Read – എതിരാളികളിൽ നിന്നും വീണ്ടും അവൻ രക്ഷകനാവാൻ തിരിച്ചുവരുന്നു👀🔥ഇനി കളികൾ മാറും.!!