Uncategorized

പറഞ്ഞ സമയം വന്നപ്പോൾ മാനേജ്മെന്റ് മുങ്ങിയോ? ഫോറിൻ സൈനിങ്സുൾപ്പടെ ഇനിയും പ്രതീക്ഷിക്കാം😍🔥

ഐ എസ് എൽ സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെ വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി തകർപ്പൻ സൈനിങ്സ് സ്വന്തമാക്കുമെന്നാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന്റെ വാഗ്ദാനങ്ങൾ.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെ പുതിയ താരങ്ങളെ സ്വന്തമാക്കാനുള്ള ട്രാൻസ്ഫർ നീക്കങ്ങൾക്ക് വേഗത കുറച്ചിരിക്കുകയാണ്.

Also Read  –  കേരള ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെടെ ക്ലബ്ബുകൾ സൈനിങ്സ് നിർത്തിവെച്ചോ?👀പ്രശ്നങ്ങൾ ഇതാണ്..

വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ നടത്തിപ്പിനെ സംബന്ധിച്ച് സംശയങ്ങൾ നിലനിൽക്കുന്നതിനാൽ കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെയുള്ള പല ക്ലബ്ബുകളും ട്രാൻസ്ഫർ നീക്കങ്ങളുടെ വേഗത കുറച്ചിരുന്നു.

Also Read  –  ഇത്തവണ പ്രീസീസൺ സീൻ ആണ്👀ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെടെ വമ്പന്മാർ പദ്ധതികൾ മാറ്റുന്നു..

ഇതുവരെ രണ്ട് വിദേശ താരങ്ങളുൾപ്പടെയുള്ള ചില താരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും പടിയിറങ്ങിയത്. എന്നാൽ വിദേശ സൈനിങ് ഇതുവരെയും പുതുതായി കേരള ബ്ലാസ്റ്റേഴ്‌സ് പൂർത്തിയാക്കിയിട്ടില്ല. അമെയ് റനവാടെ ഉൾപ്പടെ രണ്ട് ഇന്ത്യൻ സൈനിങ് മാത്രമാണ് ഇതുവരെ പൂർത്തിയാക്കിയത്.

Also Read  –  ലൂണയെ ബ്ലാസ്റ്റേഴ്സിന് വേണ്ടേൽ ഞങ്ങൾക്ക് തരൂ..ലൂണയുടെ സൈനിങ് തൂക്കാൻ എതിരാളികൾ👀🔥

സമ്മർ ട്രാൻസ്ഫർ ജാലകം തുറന്നാൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആഗ്രഹിച്ച ട്രാൻസ്ഫർ വാർത്തകൾ കേൾക്കാമെന്ന് ഉറപ്പ് നൽകിയ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് ഇതുവരെ പ്രതീക്ഷിച്ചത് പോലെയൊരു റിസൾട്ട്‌ നൽകിയിട്ടില്ല. ആഗസ്റ്റ് മാസം അവസാനം വരെ സമ്മർ ട്രാൻസ്ഫർ ജാലകം നിലനിൽക്കുന്നതിനാൽ ബ്ലാസ്റ്റേഴ്‌സ് സൈനിങ്സ് ഇനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു.

Also Read  –  മടങ്ങിവരുന്നുവോ നമ്മുടെ ഇവാൻ👀🔥കോച്ചായി വരാൻ ഓഫറുകൾ നൽകി😍🔥