ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെ പുതിയ താരങ്ങൾക്കു വേണ്ടിയുള്ള ട്രാൻസ്ഫർ നീക്കങ്ങൾ തുടരുകയാണ്.
Also Read – പറഞ്ഞ സമയം വന്നപ്പോൾ മാനേജ്മെന്റ് മുങ്ങിയോ? ഫോറിൻ സൈനിങ്സുൾപ്പടെ ഇനിയും പ്രതീക്ഷിക്കാം😍🔥
അതേസമയം കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ചില ഇന്ത്യൻ താരങ്ങളെ സ്വന്തമാക്കുവാൻ ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകൾ മുന്നോട്ട് വരുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ മലയാളി സൂപ്പർതാരമായ വിപിൻ മോഹനന് വേണ്ടിയും താൽപര്യം പ്രകടിപ്പിച്ച ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ രംഗത്തുണ്ട്.
Also Read – ബ്ലാസ്റ്റേഴ്സിന്റെ സൈനിങ്ങിനെ തിരിച്ചുവിളിച്ചു എതിരാളികൾ👀 വിട്ടുനൽകാമെന്ന് കൊമ്പന്മാരും..
കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിലെ പ്രധാന ഇന്ത്യൻ യുവതാരമായ വിപിൻ മോഹനനെ സ്വന്തമാക്കുവാൻ മുംബൈ സിറ്റി എഫ്സി താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. യുവ സൂപ്പർതാരത്തിനെ ബ്ലാസ്റ്റേഴ്സിൽ നിന്നും സ്വന്തമാക്കാനുള്ള നീക്കങ്ങളാണ് മുംബൈ സിറ്റി നോക്കുന്നത്.
Also Read – നമ്മുടെ ഇവാൻ ആശാന്റെ സൈനിങ് തൂക്കാൻ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ👀🔥
എന്നാൽ വിപിൻ മോഹനനെ വിട്ടു നൽകാൻ താല്പര്യം ഇല്ലാത്ത കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഉയർന്ന ട്രാൻസ്ഫർ തുക ലഭിക്കുകയാണെങ്കിൽ വിപിൻ മോഹനനെ വിട്ടു നൽകുന്ന കാര്യം പരിഗണിച്ചേക്കും. താരത്തിനെ സ്വന്തമാക്കാൻ മുംബൈ സിറ്റിക്ക് താത്പര്യമുണ്ടെങ്കിലും ബ്ലാസ്റ്റേഴ്സുമായി കൂടുതൽ ചർച്ചകൾ നടത്തിയാലേ കാര്യങ്ങൾ പോസിറ്റീവ് ആയി നീങ്ങുകയുളൂ.
Also Read – മൗറീഞ്ഞോയും ഗാർഡിയോളയും വന്നാൽ പോലും രക്ഷിക്കാനാവില്ല!👀 ട്രാൻസ്ഫർ റൂമറിൽ ആശാൻ പറഞ്ഞതിങ്ങനെ..