Uncategorized

ബ്ലാസ്റ്റേഴ്സിൽ എന്നെ വിലക്കിയവർ അവരാണ്.!! എന്നിട്ട് ഇപ്പോൾ തിരിച്ചുവിളിക്കുമെന്ന് തോന്നുന്നില്ലെന്ന് ആശാൻ👀

ഇന്ത്യൻ സൂപ്പർ ലീഗ് കമന്റ്റ്റർ ഷൈജു ദാമോദരൻ നൽകിയ അപ്ഡേറ്റുകൾ പ്രകാരം ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെയും ഐ എസ് എൽ ക്ലബ്ബുകളുടെയും ഓഫറുകൾ ഇവാൻ വുകമനോവിചിനു ലഭിച്ചിട്ടുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വരാൻപോകുന്ന സീസണിൽ തങ്ങളുടെ  ചരിത്രത്തിലെ ആദ്യത്തെ കിരീടം ആണ് ലക്ഷ്യമാക്കുന്നത്.

Also Read –  ബ്ലാസ്റ്റേഴ്സിന്റെ സൈനിങ്ങിനെ തിരിച്ചുവിളിച്ചു എതിരാളികൾ👀 വിട്ടുനൽകാമെന്ന് കൊമ്പന്മാരും..

കേരള ബ്ലാസ്റ്റേഴ്സിനെ മൂന്ന് സീസണുകളിൽ പരിശീലിപ്പിച്ച ഇവാൻ വുകമനോവിച് ഈ നേട്ടങ്ങളുടെ അരികിൽ വരെയെത്തിയെങ്കിലും നേടാനായില്ല. അതേസമയം കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും പടിയിറങ്ങിയ ഇവാൻ വുകമനോവിചിനെ തങ്ങളുടെ പരിശീലകനായി ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം  കൊണ്ടുവരുമെന്ന് ട്രാൻസ്ഫർ റൂമർ ഉണ്ടായിരുന്നു.

Also Read –  നമ്മുടെ ഇവാൻ ആശാന്റെ സൈനിങ് തൂക്കാൻ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ👀🔥

എന്നാൽ ഈ ട്രാൻസ്ഫർ റൂമറുകൾക്ക് മറുപടി നൽകിയ ഇവാൻ ആശാൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ തന്നെ ഇന്ത്യൻ പരിശീലകനായി കൊണ്ടുവരുമെന്ന് തോന്നുന്നില്ലെന്നാണ് പറഞ്ഞത്. കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പമുള്ള സമയത്തിൽ നിരവധി മത്സരങ്ങളിൽ തനിക്ക് വിലക്ക് ഏർപ്പെടുത്തിയ എ ഐ എഫ് എഫ് തനിക്ക് ഇന്ത്യൻ ടീമിന്റെ പരിശീലകനായി ചുമതല നൽകുമെന്ന് ഒരിക്കലും തോന്നുന്നില്ലെന്ന് ഇവാൻ പറഞ്ഞു.

Also Read –  മൗറീഞ്ഞോയും ഗാർഡിയോളയും വന്നാൽ പോലും രക്ഷിക്കാനാവില്ല!👀 ട്രാൻസ്ഫർ റൂമറിൽ ആശാൻ പറഞ്ഞതിങ്ങനെ..

അതേസമയം ഇന്ത്യൻ ദേശീയ ടീമിന്റെയും ഐ എസ് എൽ ക്ലബ്ബുകളുടെയും ഓഫറുകൾ റിപ്പോർട്ടുകൾ പ്രകാരം ഇവാൻ വുകമനോവിചിനു ഉണ്ടെങ്കിലും ആശാൻ ഇതിനോട് പ്രതികരിച്ചിട്ടില്ല. നിലവിൽ പുറത്തു വരുന്ന ട്രാൻസ്ഫർ റൂമറുകൾ നിഷേധിക്കുകയാണ് ഇവാൻ വുകമനോവിച്.

Also Read –  ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരത്തിനെ തൂക്കാൻ എതിരാളികൾ👀🔥കൊടുക്കാൻ മനസ്സില്ലാതെ കൊമ്പന്മാരും..