ഇന്ത്യൻ ഫുട്ബോളിലെ സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെ പുതിയ താരങ്ങളെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ നടത്തുന്ന ഇന്ത്യൻ ക്ലബ്ബുകൾ അടുത്ത സീസണിലേക്ക് വേണ്ടി ടീമിനെ ശക്തമാക്കാനുള്ള വിദേശ സൈനിങ്‌സ് ഉൾപ്പെടെയുള്ളവയാണ് പൂർത്തിയാക്കുന്നത്.
Also Read – ബ്ലാസ്റ്റേഴ്സിൽ എന്നെ വിലക്കിയവർ അവരാണ്.!! എന്നിട്ട് ഇപ്പോൾ തിരിച്ചുവിളിക്കുമെന്ന് തോന്നുന്നില്ലെന്ന് ആശാൻ👀
ഇന്ത്യൻ സൂപ്പർ ലീഗിനെ കൂടാതെ ഐ ലീഗ് ടീമുകളും കാര്യമായി ട്രാൻസ്ഫർ സൈനിങ്സ് പൂർത്തിയാക്കുന്നുണ്ട്. വരാൻപോകുന്ന ഐ ലീഗ് സീസണിന് മുന്നോടിയായി സ്പെയിനിൽ നിന്നുമുള്ള കിടിലൻ ഫോറിൻ സൈനിങ് സ്വന്തമാക്കിയിരിക്കുകയാണ് ഗോകുലം കേരള എഫ് സി.
Also Read – അഡ്രിയാൻ ലൂണയും നോഹ് സദോയിയുടെയും സൈനിങ് തൂക്കാൻ അവരെത്തി👀🔥കൈവിടുമോ ബ്ലാസ്റ്റേഴ്‌സ്?
സ്പെയിനിൽ നിന്നുമുള്ള 26കാരനായ മധ്യനിര താരം എഡു മാർട്ടിനസിനെയാണ് ഗോകുലം കേരള എഫ്സി ഫ്രീ ട്രാൻസ്ഫറിലൂടെ ടീമിലെത്തിക്കുന്നത്. ലാലിഗ 2 ൽ കളിച്ചു പരിചയസമ്പത്തുള്ള സൂപ്പർതാരത്തിന്റെ ആദ്യ ഇന്ത്യൻ ക്ലബ്ബായിരിക്കും ഗോകുലം കേരള എഫ് സി.
സ്പാനിഷ് ക്ലബ്ബുകൾക്ക് വേണ്ടി കളിച്ച പരിചയസമ്പത്തുള്ള ഈ സ്പാനിഷ് മാസ്ട്രോയുടെ സേവനം ടീമിന് ഗുണം ചെയ്യും എന്നാണ് മലബാറിയൻസ് വിശ്വസിക്കുന്നത്. ഐ ലീഗ് ചാമ്പ്യൻസ് പട്ടം തിരിച്ചുപിടിച്ച് ഐ എസ് എല്ലിലേക്കുള്ള പ്രവേശനമാണ് ഗോകുലം കേരളം ലക്ഷ്യമിടുന്നത്.
Also Read – മോഹൻ ബഗാന്റെ കിടിലൻ സൂപ്പർതാരത്തിനെ സൈനിങ് തൂക്കാൻ കൊമ്പന്മാർ👀🔥
